ഇന്നുച്ചയ്ക്ക് മുതൽ മലയാള സിനിമാ പ്രേമികളും മോഹൻലാൽ, പൃഥ്‌വി രാജ് ആരാധകരും കാത്തിരുന്നത് വൈകുന്നേരം ഏഴു മണിയായി കിട്ടാനാണ്. കാരണം കേരളം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് ഏഴു മണിക്ക് പുറത്തു വരുമെന്ന് സംവിധായകനായ പൃഥ്‌വി രാജ് സുകുമാരനും നായകനായ മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത് ഇന്ന് ഉച്ചയോടെ ആണ്. യുവ സൂപ്പർ താരമായ പൃഥ്‌വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുങ്ങുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തി൯ൽ ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ ആണ് നായകനായി എത്തുന്നത്. അങ്ങനെ പ്രേക്ഷകരുടെ ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലൂസിഫർ ഫസ്റ്റ് ലുക്ക് കൃത്യം ഏഴു മണിക്ക് തന്നെയെത്തി.
ആരാധകർ പറഞ്ഞത് പോലെ , ഏഴാം മാസത്തിലെ ഏഴാം ദിവസം കൃത്യം ഏഴു മണിക്ക് തന്നെ നരകത്തിന്റെ അധിപനായ ലൂസിഫർ തന്റെ ആദ്യ ദർശനം പ്രേക്ഷകർക്കു നൽകി. ഏവരെയും ആവേശം കൊള്ളിക്കുന്ന കിടിലൻ ഫസ്റ്റ് ലുക് ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മോഹൻലാലിൻറെ മുഖം പോസ്റ്ററിൽ ഇല്ലെങ്കിലും വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്ന മോഹൻലാലിൻറെ കഴുത്തിന് താഴോട്ടുള്ള രൂപമാണ് പോസ്റ്ററിൽ വന്നിരിക്കുന്നത്. മോഹൻലാലിൻറെ ലൂസിഫർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയെ ഇപ്പോൾ പ്രകമ്പനം കൊള്ളിക്കുകയാണ്. ഇന്നലെ ഒടിയൻ ടീസർ ഇറക്കി ഓൾ ഇന്ത്യ ലെവലിൽ ട്രെൻഡ് ചെയ്യിച്ച മോഹൻലാൽ തൊട്ടടുത്ത ദിവസം തന്നെ ലൂസിഫർ ആയി ആ കൊടുംകാറ്റ് വീണ്ടും സൃഷ്ടിക്കുകയാണ് സോഷ്യൽ മീഡിയയിൽ എന്ന് പറഞ്ഞെ പറ്റു.
മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ മാസ്സ് എന്റെർറ്റൈനെർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഈ മാസം പതിനെട്ടു മുതൽ ചിത്രീകരണം ആരംഭിക്കും. കുട്ടിക്കാനം, ട്രിവാൻഡ്രം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ആയി ആദ്യ ഷെഡ്യൂൾ പ്ലാൻ ചെയ്യുന്ന ഈ ചിത്രം എറണാകുളം, മുംബൈ എന്നിവിടങ്ങളിലും ചിത്രീകരിക്കും എന്നാണ് സൂചന. 100 ദിവസം കൊണ്ടാണ് ഈ ചിത്രം ചിത്രീകരിക്കുക എന്നതും സൂചകൾ ഉണ്ട്. സുജിത് വാസുദേവ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആയിരിക്കും. മഞ്ജു വാര്യർ , വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, സാനിയ എന്നിവർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ട്. ആ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.