കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നാൽപ്പത് വർഷത്തെ തന്റെ അഭിനയ ജീവിതത്തിലെ പരിചയ സമ്പത്തിന്റെ പിൻബലത്തിൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുകയാണ്. ജിജോ പുന്നൂസ് തിരക്കഥയെഴുതി മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ വെച്ചു നടന്നു. ഒരു ഫാന്റസി ത്രീഡി ചിത്രമായി ഒരുക്കുന്ന ബറോസ് ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, സിദ്ദിഖ്, സത്യൻ അന്തിക്കാട്, പ്രിയദർശൻ, ഫാസിൽ, സിബി മലയിൽ, ടി കെ രാജീവ് കുമാർ, ബി ഉണ്ണികൃഷ്ണൻ, ജിജോ പുന്നൂസ്, ജി സുരേഷ് കുമാർ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്ത പൂജ ചടങ്ങിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ മോഹൻലാൽ ഈ ചിത്രത്തെക്കുറിച്ചു കൂടുതൽ സംസാരിച്ചു.
മോഹൻലാൽ തമിഴ് നടൻ തല അജിത്തിനെ കാണുമെന്നും അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുമെന്നും ചില വാർത്തകൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ആ വാർത്ത സത്യമാണോ എന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അത് വെറും ഊഹാപോഹം മാത്രമാണെന്നുള്ള മറുപടിയാണ് മോഹൻലാൽ നൽകിയത്. മോഹൻലാൽ തന്നെ നായക വേഷം ചെയ്യുന്ന ബറോസിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ തുടങ്ങിയവരും അഭിനയിക്കും. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. അമേരിക്ക, സ്പെയിൻ, പോർച്ചുഗൽ, ഘാന തുടങ്ങിയ സ്ഥലത്തു നിന്നുള്ള കലാകാരന്മാരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഗോവ, കൊച്ചി, ഡെറാഡൂൻ എന്നിവിടങ്ങളിൽ ആയാവും ഈ ചിത്രം ഷൂട്ട് ചെയ്യുക.
ഫോട്ടോ കടപ്പാട്: Babi Photography
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.