[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വില്ലനിലേത് പോലൊരു കഥാപാത്രം ചെയ്യുന്നത് ആദ്യമായിരിക്കും : മോഹൻലാൽ

ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം വില്ലനിലെ വിശേഷം പങ്കു വെച്ച് മോഹൻലാൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ വെച്ച് വില്ലന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. അവിടെ വെച്ചാണ് വില്ലനിലേത് പോലൊരു കഥാപാത്രം ചെയ്യുന്നത് ആദ്യമായിരിക്കും എന്ന് മോഹൻലാൽ പറഞ്ഞത്.

“ഇതുവരെ അഭിനയിച്ച വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നാണ് വില്ലനിലെ കഥാപാത്രം. വളരെ പ്രത്യേകതകളുമുണ്ട് ചിത്രത്തിലെ നായകന്. ഇത്തരത്തിലുള്ള കഥാപാത്രം ചെയ്യുന്നത് ഇതാദ്യമായായിരിക്കാം. ചിത്രത്തെ കുറിച്ച് ഒരു തരത്തിലുള്ള അവകാശ വാദവും ഉന്നയിക്കുന്നില്ല. പുതിയ പ്രൊഡക്ഷന്‍ കമ്പനി മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അവരെ സ്വാഗതം ചെയ്യുന്നു”- മോഹന്‍ലാല്‍ പറഞ്ഞു.

സാൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് മോഹൻലാൽ വില്ലനിൽ എത്തുന്നത്. മഞ്ജു വാര്യരും മോഹൻലാലിനൊപ്പം ചിത്രത്തിലെത്തുന്നുണ്ട്. വില്ലനിൽ മോഹൻലാലിന്റെ ഭാര്യയായിട്ടാണ് മഞ്ജു വേഷമണിയുന്നത്.

മികച്ച സാങ്കേതികതകൾ നിറഞ്ഞ മികച്ച ഒരു ത്രില്ലർ അനുഭവമായിരിക്കും വില്ലൻ എന്നാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അവകാശപ്പെടുന്നത്.

വില്ലന് അഭിമാനത്തോടെ അവകാശപ്പെടാൻ വേറെയും കുറെ കാരണങ്ങൾ ഉണ്ട്. മലയാള സിനിമയിലെ ഒട്ടു മിക്ക റെക്കോർഡുകളും കയ്യിലുള്ള മോഹൻലാൽ വീണ്ടും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് വില്ലനിലൂടെ. റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രം വില്ലൻ റെക്കോർഡുകളുടെ പെരുമഴയാണ് തീർക്കുന്നത്.

റിലീസിന് മുൻപേ തന്നെ 7 കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവി യുടെ കയ്യിൽ നിന്ന് നേടി വില്ലൻ മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം നേടിയ മലയാള ചിത്രം എന്ന ബഹുമതി മോഹൻലാലിൻറെ തന്നെ പുലി മുരുകന് ആണെങ്കിലും, പുലി മുരുകൻ റിലീസിന് ശേഷമാണു സാറ്റലൈറ്റ് റൈറ്റ് വിറ്റത്. 10 കോടി രൂപയ്ക്കു മുകളിൽ തുക കൊടുത്താണ് ഏഷ്യാനെറ്റ് പുലി മുരുകന്റെ സാറ്റലൈറ്റ് റൈറ്സ് സ്വന്തം ആക്കിയത്.

വേറെ രണ്ടു റെക്കോർഡുകളും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ മ്യൂസിക് റൈറ്സ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്. അമ്പതു ലക്ഷം രൂപയ്ക്കാണ് ജംഗ്‌ളീ മ്യൂസിക് ഈ ചിത്രത്തിന്റെ മ്യൂസിക് റൈറ്സ് സ്വന്തമാക്കിയത്.

അതുപോലെ തന്നെ ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഹിന്ദി ഡബ്ബിങ് റൈറ്സും ഈ ചിത്രം സ്വന്തമാക്കി. ഒരു കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് അവകാശം വിറ്റു പോയത്. ബി ഉഉണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരു സ്റ്റൈലിഷ് ക്രൈം ത്രില്ലർ ആണ്.

റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ ഇപ്പോൾ റിലീസിന് തയ്യാറടുക്കുകയാണ്. ചിത്രത്തിന് രണ്ടു മണിക്കൂർ പതിനേഷ് മിനിറ്റ് ദൈർഖ്യം ഉണ്ടെന്നും ചിത്രം സെൻസറിങ്നു സമർപ്പിച്ചിരിക്കുകയാണ് എന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ തന്നെ അറിയിച്ചിരുന്നു

ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണ്ണമായും 8 K റെസല്യൂഷൻ ക്യാമറയിൽ ചിത്രീകരിച്ച സിനിമ കൂടിയാണ് വില്ലൻ. തമിഴ് നടൻ വിശാൽ, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന, മലയാള സിനിമ താരങ്ങളായ ചെമ്പൻ വിനോദ്, സിദ്ദിഖ്, അജു വർഗീസ് , രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.

webdesk

Recent Posts

സൗഹൃദ ബന്ധത്തിന്റെ യാത്ര തുടങ്ങുന്നു; ആസിഫ് അലിയുടെ ‘സർക്കീട്ട്’ ട്രെയ്‌ലർ പുറത്തിറങ്ങി..

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…

5 hours ago

പോരാട്ട വീര്യവുമായി ‘നരിവേട്ട’; ട്രെയ്‌ലർ പുറത്തിറങ്ങി..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…

6 hours ago

സോഷ്യൽ മീഡിയയിൽ വൈറലായി അനു സിതാര വ്ലോഗ്; ആദിവാസി കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനൊപ്പം താരം

സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…

2 days ago

തിയേറ്ററിൽ മധുരം വിളമ്പി സുനിലിന്റെ ‘കേക്ക് സ്റ്റോറി’; മികച്ച അഭിപ്രായങ്ങളുമായി പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ്

പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…

4 days ago

‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…

4 days ago

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

4 days ago

This website uses cookies.