ഇപ്പോൾ ഇന്ത്യൻ മുഴുവൻ ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ച് തരംഗമായി മാറിയിരിക്കുകയാണ്. അറിയപ്പെടുന്ന വ്യക്തികൾ എല്ലാവരും പരസപരം ഫിറ്റ്നസ് ചലഞ്ച് ട്വിറ്ററിലൂടെ നൽകുകയും അതൊരു ചെയിൻ പോലെ മുന്നോട്ടു കൊണ്ട് പോവുകയുമാണ്. ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കാമ്പയിൻ നടത്തുന്നത്. സെലിബ്രിറ്റികൾ ഇത് പൂർണ്ണ മനസ്സോടെ ഏറ്റെടുത്തതോടെ സാധാരണ ജനങ്ങളിലേക്കും സോഷ്യൽ മീഡിയ വഴി ഫിറ്റ്നസ് ചലഞ്ച് എത്തിത്തുടങ്ങി. ഒളിമ്പിക് മെഡൽ ജേതാവും കേന്ദ്ര മന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോർ ഫിറ്റ്നസ് ചലഞ്ച് ചെയ്തതിൽ ഒരാൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആയിരുന്നു. മോഹൻലാൽ ആ ഫിറ്റ്നസ് ചലഞ്ച് സ്വീകരിക്കുകയും, താൻ ജിം വർക്ക് ഔട്ട് ചെയ്യുന്ന ഒരു ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ അതിനോടൊപ്പം മൂന്നു പേരെയാണ് മോഹൻലാൽ ഫിറ്റ്നസ് ചലഞ്ചിലേക്കു ക്ഷണിച്ചിരിക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്‌വി രാജ്, തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ, തെലുങ്ക് സൂപ്പർ താരമായ ജൂനിയർ എൻ ടി ആർ എന്നിവരാണ് മോഹലാലിനാൽ ഫിറ്റ്നസ് ചലഞ്ചിലേക്കു ക്ഷണിക്കപ്പെട്ടിരിക്കുന്നതു. ഇനി ഇവർ ലാലേട്ടന്റെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ചു തങ്ങളുടെ ഫിറ്റ്നസ് വർക്ക് ഔട്ടിന്റെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
കേന്ദ്ര മന്ത്രിയും ഒളിമ്പിക് മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് റാത്തോർ മോഹൻലാലിനെ ഫിറ്റ്നസ് ചലഞ്ചിലേക്കു ക്ഷണിച്ചതിൽ നിന്ന് തന്നെ മോഹൻലാൽ എന്ന മഹാനടൻ ഇപ്പോൾ ദേശീയ തലത്തിൽ കൈവരിച്ചിട്ടുള്ള പോപ്പുലാരിറ്റി നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. മലയാളത്തിൽ നിന്ന് വേറെ ഒരു നടനും ലഭിക്കാത്ത പോപ്പുലാരിറ്റിയും സ്വീകാര്യതയുമാണ് മോഹൻലാൽ നേടുന്നത്. അതോടൊപ്പം ഇന്ത്യൻ സിനിമയിലെ മറ്റു സിനിമാ ഇന്ടസ്ട്രികളിൽ നിന്നൊക്കെ മോഹൻലാലിനു ലഭിക്കുന്ന ആദരവും ഇതിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.