മലയാളത്തിലെ താര ചക്രവർത്തിയായ മോഹൻലാലിൻറെ ഈ വർഷത്തെ ആദ്യ റിലീസ് ആയിരിക്കും ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി. ഇപ്പോൾ ഷൂട്ടിംഗ് തീർന്നു പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം ഈ വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും. ബോളിവുഡിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒരുപിടി മികച്ച ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവഹിക്കുകയും ചെയ്ത അജോയ് വർമയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. ഈ ചിത്രത്തിൽ മോഹൻലാൽ ആരാധകർക്ക് വേണ്ടി ഒരുക്കുന്ന പുതുമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം തന്നെയാണത്. ഒരു ജെമ്മോളജിസ്റ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
വജ്രങ്ങളുടെയും രത്‌നങ്ങളുടെയും മൂല്യവും ഗുണവും അളക്കുന്നവരാണ് ജെമ്മോളജിസ്റ് എന്നറിയപ്പെടുന്നതു. തന്റെ കരിയറിൽ ആദ്യമായാണ് മോഹൻലാൽ ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിൽ മനോജ് ബാജ്‌പേയി എന്ന ബോളിവുഡ് നടനെ വെച്ച് ഈ ചിത്രം ഹിന്ദിയിൽ ഒരുക്കാനായിരുന്നു അജോയ് വർമയുടെ പ്ലാൻ. ബോളിവുഡിലെ എണ്ണം പറഞ്ഞ അഭിനേതാക്കളിൽ ഒരാൾ ആണ് മനോജ് ബാജ്‌പേയി. പക്ഷെ മോഹൻലാൽ ഇതിന്റെ കഥ കേട്ട് ത്രില്ലടിക്കുകയും ഉടനെ തന്നെ ഡേറ്റ് നല്കുകയുമാണുണ്ടായത്. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ, പാർവതി നായർ തുടങ്ങി ഒരു മികച്ച താര നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡിൽ നിന്നുള്ളവരാണ് ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ എല്ലാവരും തന്നെ. നീരാളിയുടെ ടീസർ മാർച്ച് ആദ്യ വാരം എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്റ്റീഫൻ ദേവസ്സി സംഗീതം ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻലാൽ ശ്രേയ ഘോഷാലിനൊപ്പം ഒരു ഗാനം ആലപിച്ചിട്ടും ഉണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.