കേരളത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നിലവിലെ സർക്കാർ ഭരണ തുടർച്ച നേടുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. സഖാവ് പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള എൽ ഡി എഫ് സർക്കാരാണ് ചരിത്ര വിജയം നേടി വീണ്ടും അധികാരത്തിൽ വന്നത്. 140 ഇൽ 99 സീറ്റുകളും നേടി അധികാരത്തിൽ വന്ന പുതിയ സർക്കാരിനും വിജയിച്ച സ്ഥാനാർത്ഥികൾക്കും ഒപ്പം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നൽകി മുന്നോട്ട് വന്നിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. സഖാവ് പിണറായി വിജയനുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന മോഹൻലാൽ, എൽ ഡി എഫ് സർക്കാരുമായി വളരെ ചേർന്ന് നിന്ന വ്യക്തിയുമാണ്. പ്രളയകാലത്തും കോവിഡ് കാലത്തും സാമ്പത്തികമായും അല്ലാതെയും സഹായങ്ങളുമായി സർക്കാരിനൊപ്പം നിന്ന മോഹൻലാൽ കേരളത്തിന്റെ ആരോഗ്യ രംഗത്ത് കോവിഡ് സമയത്തു നൽകിയ സഹായങ്ങൾ വളരെ വലുതാണ്.
കേരളാ സർക്കാരിന്റെ ആരോഗ്യം, കൃഷി, സ്പോർട്സ്, വൈദ്യുതി തുടങ്ങി ഒരുപാട് വകുപ്പുകൾക്കായി പ്രതിഫലം പോലും വാങ്ങാതെ പ്രചാരകനായി വന്ന മോഹൻലാൽ, പാർട്ടി മാധ്യമമായ ദേശാഭിമാനിയുടെ അക്ഷരമുറ്റം കാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. കഴിഞ്ഞ എൽ ഡി എഫ് മന്ത്രി സഭയിലെ മന്ത്രിമാരായ വി എസ് സുനിൽ കുമാർ, കെ കെ ശൈലജ തുടങ്ങിയവരുമായും വലിയ അടുപ്പം പുലർത്തുന്ന മോഹൻലാൽ, തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫിന്റെ ആര്യയെ നേരിൽ വിളിച്ചു അഭിനന്ദിച്ചതും വാർത്തയായിരുന്നു. തിരുവനന്തപുരം എം ജി കോളേജിൽ പഠിക്കുമ്പോൾ എസ് എഫ് ഐ പ്രവർത്തകൻ കൂടിയായിരുന്നു മോഹൻലാൽ. ഏതായാലും ചരിത്രം കുറിച്ച് കൊണ്ട് അധികാരത്തിലേറിയ എൽഡി എഫ് സർക്കാരിന് ആശംസകളുമായി സിനിമാ ലോകത്തെ പ്രമുഖർ എല്ലാവരും തന്നെ മുന്നോട്ടു വന്നിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.