ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച നടനായ, മലയാള സിനിമയുടെ പുണ്യമായ മോഹൻലാലിന് വിശേഷണങ്ങൾ ഏറെ ആണ്. ലെഫ്റ്റനന്റ് കേണൽ പദവി മുതൽ ബ്ലാക്കബെൽറ്റ് വരെ നേടിയിട്ടുള്ള അദ്ദേഹത്തിന് ആദ്യമായി ഡോക്ടറേറ്റ് നൽകി ആദരിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സംസ്‌കൃത യൂണിവേഴ്സിറ്റികളിൽ ഒന്നായ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയാണ്.
അന്തരിച്ചു പോയ നാടക- സംസ്‌കൃതാചാര്യനായ കാവാലം നാരായണ പണിക്കർ രചിച്ച കർണ്ണഭാരം എന്ന സംസ്‌കൃത നാടകത്തിൽ കർണ്ണൻ എന്ന കേന്ദ്ര കഥാപാത്രമായി ലൈവ് ആയി സംസ്‌കൃത ഭാഷയിൽ നാടകം അവതരിപ്പിച്ചതിനാണ് കാലടി സംസ്‌കൃത സർവകലാശാല മോഹൻലാലിന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
ഇപ്പോഴിതാ മോഹൻലാൽ എന്ന മഹാ നടന് ആദരവുമായി കാലിക്കറ്റ് സർവകലാശാലയും ഡോക്ടറേറ്റ് നൽകുന്നു. മോഹൻലാലിനൊപ്പം കായിക താരം പി ടി ഉഷ , ഷാർജ ഭരണാധികാരി ഡോക്ടർ ഷെയ്ഖ് ബിൻ അൽ ഖാസിമി എന്നിവർക്കും കാലിക്കറ്റ് സർവകലാശാല ഡോക്ടറേറ്റ് നൽകുന്നുണ്ട്.
ഈ വരുന്ന സെപ്റ്റംബർ 26 നു തേഞ്ഞിപ്പാലത്തുള്ള കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്തായിരിക്കും ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന ചടങ്ങ് നടക്കുക. ഇതിനു തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തികളും തങ്ങളുടെ മേഖലയിൽ നേടിയ നേട്ടങ്ങളും അവർ ആ മേഖലക്ക് നൽകിയ അല്ലെങ്കിൽ നൽകി കൊണ്ടിരിക്കുന്ന സംഭാവനകളും പരിഗണിച്ചാണ് ഈ ബഹുമതി നൽകി ആദരിക്കുന്നത്.
പ്രസിദ്ധ ക്രിക്കറ്റ് താരം സച്ചിൻ റ്റെൻഡുൽക്കറിനും ഡോക്ടറേറ്റ് നല്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചിരുന്നെങ്കിലും തിരക്കുകൾ മൂലം അദ്ധേഹത്തിനു അടുത്തെങ്ങും കേരളത്തിൽ എത്തിച്ചേരാൻ സാധിക്കില്ല എന്നത് കൊണ്ട് സച്ചിനെ ഒഴിവാക്കുകയായിരുന്നു
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.