കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാലിന്റെ ജന്മദിനമായിരുന്നു ഇന്ന്. മായ എന്നറിയപ്പെടുന്ന വിസ്‌മയക്കു മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നൽകിയ ജന്മദിനാശംസ ഏറെ ശ്രദ്ധ നേടുകയാണ്. നിന്നെ പോലെ തന്നെ മനോഹരവും, വിസ്മയകരവും മറ്റെല്ലാത്തിൽ നിന്നും പ്രത്യേകതയുള്ളതുമാവട്ടെ ഈ ജന്മദിനവും എന്നായിരുന്നു മോഹൻലാൽ മകൾക്കു വേണ്ടി നൽകിയ ആശംസയിലെ വാക്കുകൾ. കലാ രംഗത്തോട് ഏറെ താല്പര്യമുള്ള ഒരാൾ കൂടിയാണ് വിസ്മയ മോഹൻലാൽ. ഈ കുട്ടിയെ കുറിച്ച് ഒരുപാടൊന്നും മാധ്യമങ്ങൾക്കും സിനിമാ പ്രേമികൾക്കും അറിയില്ലായിരുന്നു എങ്കിലും ഈ അടുത്തിടെ വിസ്മയ പബ്ലിഷ് ചെയ്ത ഒരു ബുക്കിലൂടെ ഈ കലാകാരിയുടെ മികവും പലരും തിരിച്ചറിഞ്ഞു. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്. ബുക്കിന്റെ കവർ പേജ് അടക്കം പങ്കു വെച്ച് കൊണ്ട് വിസ്മയ തന്നെയാണ് ഈ കഴിഞ്ഞ ജനുവരിയിൽ ഈ ബുക്ക് പബ്ലിഷ് ചെയ്ത കാര്യം ഏവരെയും അറിയിച്ചത്.
എഴുത്തിന്റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് വിസ്മയയുടെ ആഗ്രഹമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഹൻലാലിന്റെ മകനായ അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാൽ ഇപ്പോൾ തന്നെ മലയാള സിനിമയിലെ ഒരു താരമാണ്. ബാലതാരമായി പുനർജനി എന്ന ചിത്രത്തിലഭിനയിച്ചു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയെടുത്തു ശ്രദ്ധ നേടിയ പ്രണവ് പിന്നീട് ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. വമ്പൻ വിജയം നേടിയ ആ ചിത്രത്തിന് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റെ പുതിയ ചിത്രങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.