ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്ന വിരേന്ദർ സെവാഗ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെ മുതൽ തന്നെ അദ്ദേഹത്തിനുള്ള ജന്മദിന ആശംസകൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിൽ നിന്നും ഇന്ത്യക്കാരിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ പ്രവഹിക്കുകയാണ്. അതോടൊപ്പം മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലും സെവാഗിന് ജന്മദിന ആശംസയുമായി രംഗത്ത് വന്നു. അതിനു മറുപടിയായി ലാലേട്ടന് ഒരുപാട് നന്ദി എന്ന മറുപടിയുമായാണ് സെവാഗ് ട്വീറ്റ് ചെയ്തത്. ലാലേട്ടൻ എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് സെവാഗ് ട്വീറ്റ് ചെയ്തത് എന്നത് ശ്രദ്ധേയമായി.
ഇതിനു മുൻപ് സെവാഗ് മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്നിരുന്നു. മലയാള സിനിമയുടെ രാജാവിന് ജന്മദിന ആശംസകൾ നേരുന്നു എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്. ദേശീയ തലത്തിൽ ഉള്ള നിരവധി പേര് മോഹൻലാലിന് ആശംസകളുമായി രംഗത്ത് വരാറുണ്ട്. ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷൻ, ബോക്സിങ് താരം വിജേന്ദർ സിങ്, രാജ്യവർധൻ സിങ് റാത്തോഡ് എന്നിവരൊക്കെ ട്വിറ്റെർ വഴി മോഹൻലാലുമായി സമ്പർക്കം പുലർത്തുന്നവർ ആണ്. ഏതായാലും ഇന്ന് സെവാഗിന് മോഹൻലാൽ നൽകിയ ആശംസയും അതിനു സെവാഗ് നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. സെവാഗിനും നമ്മുടെ ലാലേട്ടൻ ഏട്ടൻ തന്നെയെന്നാണ് എല്ലാവരും പറയുന്നത്. കേരളത്തിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ആരാധകരും സെലിബ്രിറ്റി ആരാധകരും ഉള്ള നടനാണ് മോഹൻലാൽ. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി ആരാധകർ ഉള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്ന് പറയാം. ഇന്ത്യൻ സിനിമയിലെ ഒരുവിധം എല്ലാ പ്രമുഖ സിനിമാ ഇന്ടസ്ട്രിയിലും ജോലി ചെയ്യുന്ന നടീനടന്മാരും സാങ്കേതിക പ്രവർത്തകരും തങ്ങളുടെ ഇഷ്ടനടൻ ആയി പറയുന്ന പേര് മോഹൻലാൽ എന്നാണ്. അതിനുള്ള ഉദാഹരണങ്ങൾ ഒരുപാട് നമ്മൾ കണ്ടിട്ടുമുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.