മലയാള സിനിമയുടെ ചക്രവർത്തിയായ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് സ്ഫടികം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ആട് തോമ. മലയാള സിനിമയിലെ തന്നെ ക്ലാസിക് മാസ്സ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം നമ്മുക്ക് സമ്മാനിച്ചത് ഭദ്രൻ എന്ന മാസ്റ്റർ ഡയറക്ടർ ആണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ് സ്ഫടികവും ആട് തോമയും. ഇപ്പോഴിതാ വീണ്ടുമൊരു മാസ്സ് ആക്ഷൻ ചിത്രത്തിനായി മോഹൻലാൽ- ഭദ്രൻ ടീം ഒന്നിക്കാൻ പോവുകയാണ്. മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ ഒരു മാസ്സ് കഥാപാത്രമാണ് ഭദ്രൻ ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. തന്റെ മോഹൻലാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ സംവിധായകൻ ഭദ്രൻ തന്നെ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.
മോഹൻലാലുമൊത്തു ഇത്രയും വർഷം ജോലി ചെയ്തതിന്റെയും മോഹൻലാൽ എന്ന നടനെയും വ്യക്തിയെയും അടുത്തറിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ ഭദ്രൻ പറയുന്നത് മോഹൻലാലിനെ പോലെ തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി അത്രയധികം അർപ്പണ ബോധം കാണിക്കുന്ന വേറെ ഒരു നടൻ മലയാളത്തിൽ ഇല്ല എന്നാണ്. സ്റ്റണ്ട് രംഗങ്ങളിൽ ഒക്കെ ഡെയർ ഡെവിൾ പോലെയാണ് മോഹൻലാൽ കത്തി കയറുക എന്നാണ് ഭദ്രൻ പറയുന്നത്. താൻ മോഹൻലാലിനെ വെച്ച് ഒരുക്കാൻ പോകുന്ന റോഡ് മൂവിയിലും മോഹൻലാലിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്നും ഭദ്രൻ പറയുന്നു. കഥാപാത്രത്തിന്റെ പൂർണ്ണതക്കു വേണ്ടി എന്തും ചെയ്യുന്ന മോഹൻലാൽ എന്ന നടന്റെ താള ബോധം നമ്മളെ അതിശയിപ്പിക്കുന്നതെന്നും ഭദ്രൻ പറഞ്ഞു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും പ്രണയവുമെല്ലാം ഉള്ള ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും തന്റെ വരാൻ പോകുന്ന മോഹൻലാൽ ചിത്രമെന്നും ഭദ്രൻ അറിയിച്ചു. അടുത്ത വർഷം അവസാനത്തോടെ ആയിരിക്കും ഭദ്രൻ- മോഹൻലാൽ ചിത്രം തുടങ്ങുക എന്നാണ് സൂചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.