സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പരിചയ സമ്പന്നനായ ഫൈറ്റ് മാസ്റ്റർ ആണ് ത്യഗരാജൻ മാസ്റ്റർ. 1970 കൾ മുതൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഫൈറ്റ് മാസ്റ്റർ ആയി ജോലി ചെയ്യുന്ന ത്യാഗരാജൻ മാസ്റ്റർ ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പർ നായകന്മാർക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. ഇന്ന് രംഗത്തുള്ള പല പ്രശസ്ത സംഘട്ടന സംവിധായകരും ത്യാഗരാജൻ മാസ്റ്ററുടെ ശിഷ്യന്മാരായി ആയി ഈ രംഗത്ത് വന്നിട്ടുള്ളതു. മലയാളത്തിലും ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം പറയുന്നത് ദക്ഷിണേന്ത്യൻ സിനിമയിൽ സംഘട്ടനത്തിന്റെ കാര്യത്തിൽ ഏറ്റവും ഫ്ലെക്സിബിലിറ്റി ഉള്ള നടൻ മലയാളത്തിന്റെ മോഹൻലാൽ ആണെന്നാണ്. മോഹൻലാലിനൊപ്പമുള്ള അനുഭവവും അദ്ദേഹം പങ്കു വെക്കുന്നു.
ഉദയ സ്റ്റുഡിയോ നിർമ്മിച്ച സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നപ്പോൾ ആണ് മോഹൻലാൽ എന്ന ആ ചെറുപ്പക്കാരനെ താൻ ആദ്യമായി കണ്ടത് എന്നും അയാളെ അന്ന് ശ്രദ്ധിക്കാന്‍ കാരണം അയാള്‍ക്ക് ഉണ്ടായിരുന്ന വിനയം ആയിരുന്നു എന്നും മാസ്റ്റർ പറയുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന അയാൾ തൊഴുകൈകളോടെ തന്നോട് പറഞ്ഞത് ‘മാസ്റ്റര്‍ ഞാന്‍ മോഹന്‍ലാല്‍ “ എന്നാണെന്നു ത്യാഗരാജൻ മാസ്റ്റർ ഓർക്കുന്നു. അവിടുന്ന് മുതൽ ശശികുമാര്‍ സാറിന്റെ നൂറോളം സിനിമകള്‍ക്ക് ഫൈറ്റ് മാസ്റ്റർ ആയതു ത്യഗരാജൻ മാസ്റ്റർ ആണ്. അതിൽ പതിനഞ്ചു പടങ്ങളിലെങ്കിലും മോഹൻലാൽ വില്ലനായും നായകന്‍ ആയും അഭിനയിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളിൽ താൻ കൊണ്ട് വന്നിട്ടുള്ള പുതുമകള്‍ നൂറു ശതമാനം പൂർണ്ണതയോടെ അവതരിപ്പിച്ചിട്ടുള്ള നടൻ ആണ് മോഹൻലാൽ എന്നാണ് മാസ്റ്റർ പറയുന്നത്. ഫൈറ്റിന്റെ കാര്യത്തില്‍ മോഹൻലാലിനോളം ഫ്ലെക്സിബിലിറ്റി ഉള്ള നടന്‍ ദക്ഷിണേന്ത്യന്‍ സിനിമയിൽ ഇല്ല എന്നതാണ് തന്റെ അനുഭവം എന്നും മാസ്റ്റർ വിശദീകരിക്കുന്നു.
എത്ര അപകടം പിടിച്ച രംഗങ്ങൾ ആയാലും ഡ്യൂപ് ഉപയോഗിക്കാതെ ഫൈറ്റ് ചെയ്യുന്ന മോഹൻലാലിനോട് താൻ ചെയ്യരുത് എന്ന് പറഞ്ഞ പല രംഗങ്ങളിലും അപകടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും മാസ്റ്റർ ഓർത്തെടുക്കുന്നു. ഫൈറ്റിന്റെ എല്ലാ രീതിയിലും മോഹൻലാൽ അഗ്രഗണ്യൻ ആണെന്നും നാടന്‍ തല്ലും കളരിപ്പയറ്റും തുടങ്ങി, ബൈക്ക് സ്റ്റണ്ട് വരെ ലാൽ ചെയ്യുന്നത് ഡ്യൂപ്പ്കളെ അമ്പരപ്പിച്ചുകൊണ്ടാണ് എന്നും മാസ്റ്റർ വെളിപ്പെടുത്തുന്നു. ഇതൊക്കെ കാണുമ്പോള്‍ ദൈവികമായ ഒരു ശക്തി ഈ നടന് ലഭിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും മോഹൻലാലിനൊപ്പം ചെയ്തതിൽ ഏറ്റവും അപകടം പിടിച്ച സംഘട്ടന രംഗങ്ങൾ ഉള്ളത് മൂന്നാംമുറ, ദൗത്യം ഇനീ ചിത്രങ്ങളിൽ ആയിരുന്നു എന്നും മാസ്റ്റർ പറഞ്ഞു.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.