കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത മാസം പതിനാലിന് റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റിലീസ് ആവാൻ ഒരുങ്ങുന്ന ഒടിയൻ ലോകമെമ്പാടും ഒരേ ദിവസം ആണ് പ്രദർശനത്തിന് എത്തുക. റിലീസിന് ഒരു മാസം ശേഷിക്കുമ്പോൾ തന്നെ മുന്നൂറ്റി ഇരുപതിൽ അധികം ഫാൻസ് ഷോസ് കേരളത്തിൽ മാത്രം ഉറപ്പിച്ചു കഴിഞ്ഞ ഒടിയൻ മലയാള സിനിമയിലെ ചരിത്രം ആവുകയാണ് ഇപ്പോൾ. ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായി കണക്കാക്കപ്പെടുന്ന മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഒടിയനിൽ എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.
ഒടിയന്‍റെ കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോഴുണ്ടായ സന്ദര്‍ഭം സംവിധായകന്‍ കഴിഞ്ഞ ദിവസം ഒരു റേഡിയോ ഇന്റർവ്യൂവിൽ വിവരിക്കുകയുണ്ടായി. അദ്ദേഹവും തിരക്കഥാകൃത്തു ഹരികൃഷ്ണനും കൂടിയാണ് മോഹൻലാലിനോട് കഥ പറയാൻ പോയത്. ചമ്രം പടഞ്ഞിരുന്നു കണ്ണുകളടച്ചാണ് മോഹൻലാൽ കഥ കേട്ടത്. കഥ കേൾക്കുന്നതിനിടയിൽ കാലുകളിലെയും കെെകളിലേയും വിരലുകളുടെ ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്‍റെ ചെറിയ ചെറിയ അനക്കങ്ങളില്‍ നിന്നും ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെ മോഹൻലാൽ മനസ്സ് കൊണ്ട് ആവാഹിച്ചു കഴിഞ്ഞു എന്ന് തങ്ങൾക്കു മനസ്സിലായി എന്ന് ശ്രീകുമാർ മേനോൻ പറയുന്നു.
ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ആദ്യ ഷോട്ട് എടുത്തത് കാശിയിലാണ് എന്നും കുറച്ച് നനഞ്ഞിരിക്കുന്ന രീതിയില്‍ ഗംഗയില്‍ നിന്ന് കയറി വന്ന ശേഷം ക്യാമറയിലേക്ക് അദ്ദേഹം തിരിഞ്ഞ് നോക്കുന്ന രീതിയിൽ ആണ് ആ ഷോട്ട് എടുത്തത്. ഒറ്റ ടേക്കിലാണ് ആ സീന്‍ എടുത്തത്. ആ തിരിഞ്ഞ് നോട്ടത്തില്‍ തന്നെ മനസിലായി അത് മോഹന്‍ലാലല്ല, ഒടിയന്‍ മാണിക്യനാണെന്ന് എന്നാണ് ശ്രീകുമാർ പറയുന്നത്. ഒടിയന്‍റെ വിജയവും പരാജയവുമൊക്കെ പ്രേക്ഷകരുടെ കെെയിലാണ് എങ്കിലും ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്നു ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ശ്രീകുമാര്‍ മേനോൻ ആവേശത്തോടെ പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.