കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രശസ്ത സംവിധായകനായ ബി ഉണ്ണികൃഷ്ണൻ. മോഹൻലാലിനെ നായകനാക്കി മാടമ്പി, ഗ്രാൻഡ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റുകളും വില്ലൻ എന്ന ഹിറ്റ് ചിത്രവും സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണൻ, മിസ്റ്റർ ഫ്രോഡ് എന്ന ഹെയ്‌സ്റ്റ് ത്രില്ലറും മോഹൻലാലിനെ നായകനാക്കി നമ്മുടെ മുന്നിലെത്തിച്ചിട്ടുണ്ട്. എന്നാൽ മുൻപത്തെ നാലു തവണത്തേതിൽ നിന്നും വ്യത്യസ്തമായി ആക്ഷനും കോമെഡിയും നിറഞ്ഞ ഒരു മാസ്സ് എന്റർടൈനറാണ് ഇത്തവണ ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിൽ നിന്നെത്താൻ പോകുന്നത്. മാത്രമല്ല ഇവർ ഒന്നിക്കുന്ന ഈ അഞ്ചാമത്തെ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രം നമ്മുക്ക് സമ്മാനിച്ച മലയാളത്തിലെ ഏറ്റവും തിരക്കുള്ള രചയിതാക്കളിലൊരാളായ ഉദയ കൃഷ്ണയാണ്. നേരത്തെ മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ വന്ന ചിത്രങ്ങളെല്ലാം രചിച്ചത് സംവിധായകൻ തന്നെയായിരുന്നു. അടുത്ത മാസം പതിനാറിന് കൊടുവായൂരിലാവും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നാണ് സൂചന.
പ്രശസ്ത തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സിദ്ദിഖ്, സായി കുമാർ, വിജയ രാഘവൻ, ഗണേഷ് കുമാർ, ഇന്ദ്രൻസ്, നന്ദു, റിയാസ് ഖാൻ, രാഘവൻ, സന്തോഷ് കീഴാറ്റൂർ, ശ്രീജിത്ത് രവി, ശിവാജി ഗുരുവായൂർ, ഡോക്ടർ റോണി, ബിജു പപ്പൻ, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം രമേശ്, രചന നാരായണൻക്കുട്ടി, നേഹ സക്‌സേന, മീര, സ്വാസിക, ഗാഥാ എന്നിവരും അഭിനയിക്കും. കൊടുവായൂർ കൂടാതെ കൊല്ലംകോട്, ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. രാഹുൽ രാജ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദാണ്. സുപ്രീം സുന്ദർ, പീറ്റർ ഹെയ്‌ൻ എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ ഒരുക്കുന്നതെന്നാണ് സൂചന.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.