മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കിയൊരുക്കാൻ പ്ലാൻ ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ മാസ്റ്റർപീസ് ആയ നോവലിനെ അധികരിച്ചു അദ്ദേഹം തന്നെ മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥയൊരുക്കിയ ഈ ചിത്രം ശ്രീകുമാർ മേനോനാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ സംവിധായകനും തിരക്കഥാ രചയിതാവുമായുള്ള തർക്കം മൂലം ഇപ്പോൾ ഈ പ്രോജക്ട് നടക്കുമോ ഇല്ലയോ എന്നത് പോലും കോടതി വിധിയുടെ അടിസ്ഥാനത്തിലേ പറയാൻ കഴിയൂ എന്ന സാഹചര്യമാണുള്ളത്. എന്നാൽ ഈ ചിത്രം നടക്കുകയാണെങ്കിൽ ഭീമനായി മോഹൻലാൽ ആണ് അഭിനയിക്കു എന്നു എം ടി വാസുദേവൻ നായർ തന്നെ പറഞ്ഞിട്ടുള്ളതിനാൽ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയിൽ തന്നെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഭീമന്റെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ഒരു ഫാൻ മേഡ് ചിത്രമാണ്.
ഈ ചിത്രം കൂടി പുറത്തു വന്നതോടെ രണ്ടാമൂഴം നടക്കുമോയെന്നുള്ള ചർച്ചകൾ വീണ്ടും ചൂട് പിടിച്ചു കഴിഞ്ഞു. ഈ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യുമെന്നും, മോഹൻലാൽ-പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് ശേഷം രണ്ടാമൂഴം ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. എം ടി സാറിന്റെ തിരക്കഥയിലൊരു ചിത്രം തന്റെ സ്വപ്‌നമാണെന്ന് പ്രിയദർശൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എം ടി- ഹരിഹരൻ ടീമും ഈ ചിത്രം മോഹൻലാലിനെ നായകനാക്കിയൊരുക്കാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഇത് രണ്ട് ഭാഗങ്ങളാക്കിയൊരുക്കണം എന്ന എം ടി യുടെ നിർദ്ദേശത്തോട് ഹരിഹരന് യോജിക്കാൻ കഴിയാത്തത് കൊണ്ട് അന്ന് ആ പ്രോജക്ട് നിന്നുപോവുകയായിരുന്നു. ഏതായാലും മോഹൻലാൽ എന്ന മഹാനടൻ ഭീമനായി വെള്ളിത്തിരയിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.