മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലിമുരുകൻ. മലയാളത്തിലെ എക്കാലത്തെയും വലിയ താരമായ മോഹൻലാലിനെ നായകനാക്കി ഈ ചിത്രം നിർമ്മിച്ചത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. പുലിമുരുകന് ശേഷം അരുൺ ഗോപി എന്ന നവാഗത സംവിധായകനെ വെച്ച് രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രവും ടോമിച്ചൻ നമ്മുക്ക് നൽകി. അതിനു ശേഷം താര ചക്രവർത്തിയുടെ മകനായ പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് ടോമിച്ചൻ നിർമ്മിച്ചത്. ആ ചിത്രവും അരുൺ ഗോപി ആണ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രവും ടോമിച്ചൻ മുളകുപാടം പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളത്തിന്റെ പുലിമുരുകനായ മോഹൻലാലിനെ വെച്ച് അരുൺ ഗോപിയെകൊണ്ട് മറ്റൊരു രാമലീല സൃഷ്ടിക്കാൻ പോവുകയാണ് ടോമിച്ചൻ മുളകുപാടം.
മോഹൻലാൽ- അരുൺ ഗോപി- ടോമിച്ചൻ മുളകുപാടം ചിത്രം ഇന്ന് രാവിലെയാണ് ടോമിച്ചനും അരുൺ ഗോപിയും ചേർന്ന് പ്രഖ്യാപിച്ചത്. ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത വർഷം അവസാനത്തോടെ ഈ ചിത്രം ആരംഭിക്കും എന്നും സൂചനകൾ ഉണ്ട്. അരുൺ ഗോപി- പ്രണവ് മോഹൻലാൽ- ടോമിച്ചൻ ചിത്രം വരുന്ന ജനുവരിയിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ പൂർത്തിയാക്കിയ മോഹൻലാൽ ഉടൻ പ്രിയദർശന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ ജോയിൻ ചെയ്യും. അതിനു ശേഷം സിദ്ദിഖിന്റെ ബിഗ് ബ്രദർ , നവാഗതരായ ജിബി- ജോജു ടീമിന്റെ ഇട്ടിമാണി എന്നിവയാണ് മോഹൻലാൽ ചെയ്യുക. വി എ ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ ആണ് മോഹൻലാലിൻറെ അടുത്ത റിലീസ്. അത് കൂടാതെ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രവും മോഹൻലാലിന് ഉണ്ട്. സൂര്യ ആണ് ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.