കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ ഒന്നായിരുന്നു രചന നാരായണൻ കുട്ടി നായികാ വേഷത്തിൽ എത്തിയ വഴുതന എന്ന ഹൃസ്വ ചിത്രത്തിന്റെ ടീസർ. അതിനു ശേഷം പുറത്തു വന്ന ആ ഹൃസ്വ ചിത്രത്തിനും വലിയ സ്വീകരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ നടിയുടെ മികച്ച പ്രകടനത്തിന് ഇപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ ഹൃസ്വ ചിത്രത്തിന്റെ ടീസർ കണ്ടു തന്നെ വിളിച്ചു അഭിനന്ദിച്ചു എന്നും അതാണ് ഏറ്റവും വലിയ സന്തോഷം നൽകിയ ഒരു കാര്യം എന്നും രചന നാരായണൻ കുട്ടി പറയുന്നു. അലക്സ് സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്യാം വർക്കല ആണ്
ഈ ഹൃസ്വ ചിത്രത്തെ കുറിച്ച് രചന പറയുന്ന വാക്കുകൾ ഇപ്രകാരം, “എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖമുണ്ട്. ദ്വയാർത്ഥപരമായ രീതിയിലുള്ള ചിന്തകളുണ്ട്. എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോള് തോന്നും.” ഒരു ദിവസം കൊണ്ടാണ് ഈ ഷോട്ട് ഫിലിം ചിത്രീകരിച്ചത് എന്നും രചന പറയുന്നു. ഇതിന്റെ ടീസർ കണ്ടു ആദ്യം വിളിച്ചത് നടൻ ടിനി ടോം ആണെന്നും അതിനു ശേഷം ടിനി ടോം ലാലേട്ടന് ഫോൺ കൈമാറുകയായിരുന്നു എന്നും രചന പറയുന്നു. മോഹൻലാലും ടിനി ടോമും ഇപ്പോൾ സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.