മലയാള സിനിമയിലേക്ക് വ്യത്യസ്ത ചിത്രങ്ങളുമായി ഒരു പുത്തൻ സിനിമാ നിർമ്മാണ കമ്പനി കൂടി എത്തുകയാണ്. പ്രശസ്ത രചയിതാവ് സുരേഷ് ബാബു, ഉണ്ണി രവീന്ദ്രന്‍ എന്നിവരുടെ സംയുക്ത സംരംഭമായ ജനത മോഷൻ പിക്‌ചേഴ്‌സാണ് ആറ് ചിത്രങ്ങൾ നിർമ്മിച്ച് കൊണ്ട് മലയാളത്തിൽ അരങ്ങേറുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇന്നലെ വൈകിട്ടാണ് ഈ ചിത്രങ്ങളുടെ പ്രഖ്യാപനം നടന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് ഈ ആറ് ചിത്രങ്ങളുടെയും പ്രഖ്യാപനം നടത്തിയത്. മോഹൻലാലിനൊപ്പം സംവിധായകൻ ഭദ്രൻ, നടി നവ്യ നായർ, നടൻ സന്തോഷ് കീഴാറ്റൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജനത പിക്ചേഴ്സിന്‍റേതായി ഒരുങ്ങാൻ പോകുന്ന ആറ് ചിത്രങ്ങളില്‍ രണ്ടെണ്ണം സംവിധാനം ചെയ്യുന്നത് സുരേഷ് ബാബു തന്നെയാണ്. ഈ ചിത്രങ്ങളുടെ തിരക്കഥ രചിക്കുന്നതും അദ്ദേഹമാണ്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന മനോഹരനും ജാനകിയും ആണ് ഇതിലെ ഒരു ചിത്രം.
ആര്യബഡ എന്നാണ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന, ഈ കൂട്ടത്തിലെ രണ്ടാമത്തെ ചിത്രത്തിന്‍റെ പേര്. പ്രശസ്ത യുവതാരം ഷെയ്ന്‍ നിഗമാണ് ഇതിലെ നായകനായി എത്തുക. ഈ കൂട്ടത്തിലെ മൂന്നാമത്തെ ചിത്രമൊരുക്കാൻ പോകുന്നത് രതീഷ് കെ രാജനാണ്. സ്റ്റാര്‍ട്ട് ആക്ഷന്‍ സാവിത്രി എന്ന കൗതുകകരമായ പേരുമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ നവ്യ നായരാണ് പ്രധാന വേഷം ചെയ്യുന്നത്. ഇവരുടെ നാലാമത്തെയും അഞ്ചാമത്തേയും ആറാമത്തെയും ചിത്രങ്ങൾ സംവിധാനം ചെയ്യാൻ പോകുന്നത് യഥാക്രമം തരുൺ മൂർത്തി, ടിനു പാപ്പച്ചൻ, ഭദ്രൻ എന്നിവരാണ്. ഈ ചിത്രങ്ങളുടെ തിരക്കഥ പൂർത്തിയായി കഴിയുമ്പോൾ ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പോകുന്ന താരങ്ങളെ പ്രഖ്യാപിക്കും. ബ്ലെസി, ബി ഉണ്ണികൃഷ്ണന്‍, പത്മകുമാര്‍, എബ്രിഡ് ഷൈന്‍, ടിനു പാപ്പച്ചന്‍, ജിനു വി എബ്രഹാം, തരുണ്‍ മൂര്‍ത്തി, ബി കെ ഹരിനാരായണന്‍ എന്നിവരും ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.