ദളപതി വിജയ് നായകനാവുന്ന അവസാന ചിത്രമായ ദളപതി 69 ഇന്ന് പ്രഖ്യാപിക്കും. കെ വി എൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നടക്കുക. സതുരംഗ വേട്ടൈ, ധീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ, വാലിമയ്, തുനിവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് ദളപതി വിജയ്‌യുടെ അവസാന ചിത്രം ഒരുക്കുക എന്നാണ് വാർത്തകൾ വരുന്നത്.
ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുകയാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, തമിഴിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വാർത്തകൾ വരുന്നത്. അതുപോലെ സിമ്രാൻ, സാമന്ത, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരുടെ പേരുകളും ഈ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ജില്ല എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച മോഹൻലാൽ- വിജയ് ടീം പതിനൊന്ന് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാകും ഇതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകേഷ് ഒരുക്കിയ മാസ്റ്ററിന് ശേഷം വിജയ് സേതുപതി വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമായിരിക്കും ദളപതി 69 എന്നും പറയപ്പെടുന്നു. അതുപോലെ വിജയ്‌യുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്കൊണ്ട് തന്നെ ചിത്രത്തിന്റെ ഔദ്യഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ഈ ചിത്രത്തിന് ഈണം പകരുക.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.