കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ തന്നെ നായകനായ ലൂസിഫർ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രം ഒരുക്കിയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും ക്യാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനും ആണ്. ഒറ്റിറ്റി റിലീസ് ആയി തീരുമാനിച്ചിരിക്കുന്ന ഈ ചിത്രം എന്ന് പുറത്തു വരും എന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചേർന്ന് ഒരു ഗാനം ആലപിച്ചു എന്ന് വാർത്തയാണ് പുറത്തു വരുന്നത് ക്യാൻ ചാനൽ മീഡിയ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഡിസംബർ അഞ്ചിന് ആയിരുന്നു ഈ ഗാനം റിക്കോർഡ് ചെയ്തത് എന്നും ഈ പാട്ടിന്റെ സംഗീത സംവിധായകന്‍ കൂടിയായ ദീപക് ദേവിന്റെ തമ്മനത്തിലുള്ള സ്റ്റുഡിയോയില്‍വച്ചായിരുന്നു റിക്കോര്‍ഡിംഗ് എന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പിന്നണി പാടിയിട്ടുള്ള നായകന്മാരിൽ ഒരാളാണ് മോഹൻലാൽ. അദ്ദേഹം പാടി സൂപ്പർ ഹിറ്റാക്കിയ ഒട്ടേറെ ഗാനങ്ങൾ ഉണ്ട്. താൻ അഭിനയിക്കാത്ത ചിത്രങ്ങളിലും മോഹൻലാൽ പിന്നണി പാടിയിട്ടുണ്ട്. അടുത്തിടെ ഷെയിൻ നിഗം നായകനായ ടി കെ രാജീവ് കുമാർ ചിത്രം ബർമുഡയിലും മോഹൻലാൽ പാടിയിരുന്നു. അതുപോലെ തന്നെ തന്റെ ചിത്രങ്ങളിൽ പലപ്പോഴായി ഗാനമാലപിച്ചിട്ടുള്ള നടനാണ് പൃഥ്വിരാജ് സുകുമാരൻ. അടുത്തിടെ പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിലും പൃഥ്വിരാജ് ഗാനം ആലപിച്ചിരുന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ബ്രോ ഡാഡിയിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും അച്ഛനും മകനും ആയാണ് അഭിനയിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.