[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന്റെ മാസ്സ് ചിത്രം ആറാട്ടിനായി ആ ബ്ലോക്ക്ബസ്റ്റർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു…!

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആറാട്ട്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതൽ പാലക്കാട് ആരംഭിച്ചു. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മോഹൻലാലിൻറെ കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഈ മാസ്സ് ചിത്രം കാത്തിരിക്കുന്ന സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് വരുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായ മോഹൻലാൽ – എം ജി ശ്രീകുമാർ ടീം ഈ ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. പ്രേം നസീർ – യേശുദാസ് ടീമിന് ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച ടീമാണ് മോഹൻലാൽ – എം ജി ശ്രീകുമാർ. ആറാട്ടിന് വേണ്ടി രാഹുൽ രാജിന്റെ സംഗീതത്തിലാണ് എം ജി ശ്രീകുമാർ മോഹൻലാലിനായി പാടുന്നത്. അടിപൊളി പാട്ടുകളും മനോഹരമായ മെലഡികളുമെല്ലാം എം ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ മോഹൻലാൽ സ്‌ക്രീനിൽ അവതരിപ്പിക്കുമ്പോൾ അതിൽ ആവേശം കൊള്ളാത്ത മലയാള സിനിമാ പ്രേമികളില്ല. ആറാട്ടിന്റെ സംഗീത സംവിധായകൻ രാഹുൽ രാജ് തന്നെയാണ് എം ജി ശ്രീകുമാർ ഈ ചിത്രത്തിൽ പാടുന്ന വിവരം പുറത്തു വിട്ടത്.

ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം താൻ കേട്ടുവെന്നും, അതെല്ലാം മനോഹരമാണ് എന്ന് എം ജി ശ്രീകുമാർ രാഹുൽ രാജിന്റെ ഫേസ്ബുക് പോസ്റ്റിൽ കമന്റ് ചെയ്തിട്ടുമുണ്ട്. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ, മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സംഗീത സംവിധായകനും രാഹുൽ രാജ് ആണ്. ആറാട്ടിന് വേണ്ടി ഗാനങ്ങൾക്കൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കുന്നത് രാഹുൽ രാജ് തന്നെയാണ്. കിടിലൻ പശ്ചാത്തല സംഗീതവും അടിപൊളി ഗാനങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.