പ്രശസ്ത മലയാള നടൻ ഇന്ദ്രജിത് സുകുമാരന്റെയും പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം മേനോന്റെയും ഒരു ട്വിറ്റെർ സംവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കുറച്ചു നാൾ മുൻപ് ഉള്ളത് ആണ് ഈ സംഭാഷണം എങ്കിലും അത് ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ച്, മോഹൻലാൽ- മണി രത്‌നം ടീമിന്റെ ക്ലാസിക് ആയ ഇരുവർ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സംഭാഷണവും വൈറൽ ആവുന്നത്. എം.ജി.ആറിന്റെ ജീവിതകഥ പറഞ്ഞ ഇരുവറിലെ മോഹൻലാലിന്റെ പ്രകടനം, മോഹൻലാലിന്റെ കരിയറിലെ എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നടന്റെ എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനമായാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. ഇത് എടുത്തു പറഞ്ഞു കൊണ്ട് പ്രമുഖ ട്രാക്കറും എഴുത്തുകാരനുമായി ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനായ മോഹന്‍ലാല്‍ അവതരിപ്പിച്ച, മണിരത്‌നത്തിന്റെ ക്ലാസിക് ഇരുവറിലെ എം.ജി.ആറാണ് ഏറ്റവും മികച്ചത് എന്നാണ്.
അതിനു മറുപടിയായി ഇന്ദ്രജിത് സുകുമാരൻ കുറിച്ചത്, അതിനെ പറ്റി രണ്ടാമതൊരു ചിന്ത വേണ്ടെന്ന് നിസംശയം പറയാം എന്നാണ്. ഇന്ദ്രജിത്തിന്റെ ആ മറുപടിക്കു താഴെ ഗൗതം വാസുദേവ് മേനോനും എത്തി. അദ്ദേഹം പറയുന്നത്, നിങ്ങള്‍ നല്ലൊരു വ്യക്തിയാണ് ഇന്ദ്രജിത്ത്. നിങ്ങളുടെ മറുപടി നിങ്ങളുടെ ക്ലാസ് കാണിക്കുന്നു. ഏറ്റവും മികച്ചതായി രണ്ടാമത് എത്തുന്നതും നല്ലത് തന്നെയാണ്. എല്ലാത്തിലുമുപരി നമ്മുടെ ഗുരുക്കന്മാരായ മണി സാറിനും ലാല്‍ സാറിനും പിന്നിലാണല്ലോ നാം, എന്നാണ്. 2019 ല്‍ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത വെബ് സീരീസായ ക്വീനില്‍ എം.ജി.ആറിനെ അവതരിപ്പിച്ചത് ഇന്ദ്രജിത് സുകുമാരൻ ആയിരുന്നു. അത് കണ്ടതിനു ശേഷമാണു ശ്രീധർ പിള്ള ആ വാക്കുകൾ കുറിച്ചത്. അതിന്റെ താഴെയാണ് മോഹൻലാലിനോടും മണി രത്‌നത്തിനോടുമുള്ള ആരാധനയും സ്നേഹവും പങ്കു വെച്ച് ഇന്ദ്രജിത്തും ഗൗതം വാസുദേവ് മേനോനും എത്തിയത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.