മലയാളത്തിന്റെ താര സൂര്യന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിലുള്ള ബന്ധം സഹപ്രവർത്തകർ എന്നതിലുപരി, സഹോദര ബന്ധത്തിലും വലിയ സ്നേഹ ബന്ധമാണ്. ഇവരെ ഒരുമിച്ചു കാണുക എന്നത് തന്നെ മലയാളി പ്രേക്ഷകർക്ക് ഉത്സവത്തിന് തുല്യമാണ്. ഇപ്പോഴിതാ ഇന്ന് ഈ താരസൂര്യന്മാരുടെ ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടി, മോഹൻലാൽ എന്ന തന്റെ പ്രിയ സഹോദരന് എല്ലാ വിജയവും ആശംസിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സിനിമയാവും ബറോസ് എന്ന് തനിക്കു ഉറപ്പുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയിലെ ഓരോരുത്തർക്കും ഏറ്റവും സന്തോഷം നൽകുന്ന നിമിഷമാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ജിജോ പുന്നൂസ് തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. മോഹൻലാൽ തന്നെ നായകനായി എത്തുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രതാപ് പോത്തനും മലയാളത്തിൽ നിന്ന് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ വിദേശ താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നു. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദും ഇതിനു സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവുമാണ്. മമ്മൂട്ടിക്കു പുറമെ, പൃഥ്വിരാജ് സുകുമാരൻ, ഫാസിൽ, ദിലീപ്, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാർ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടേറെ പേര് ചടങ്ങിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
ഫോട്ടോ കടപ്പാട്; Vishnu Nelladu
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.