മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ന്യൂസ് കേരളം എന്ന ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ ഫോൺ കാൾ അഭിമുഖത്തിൽ ആണ് ശാന്തിവിള ദിനേശ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഒന്നുകിൽ ഇവർ അഭിനയം നിർത്തണം, അല്ലെങ്കിൽ ഹിന്ദിയിൽ അമിതാബ് ബച്ചൻ ഒക്കെ ചെയ്യുന്നത് പോലെ അച്ഛൻ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരെ മര്യാദക്ക് ഒരു കഥാപാത്രം ചെയ്തു കണ്ടിട്ട് നാൾ കുറെ ആയെന്നും, വാനപ്രസ്ഥവും അമരവും ഒക്കെ ചെയ്ത മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരെ എത്രനാളായി കണ്ടിട്ട് എന്നും അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/moiduanchal/videos/5900391390004516
മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂർ, ആന്റോ ജോസെഫ് എന്നിവർ അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവർക്കു ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്നും അത്കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികൾ ഉണ്ടാക്കാൻ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ലാൽ നായകനായ ബംഗ്ലാവിൽ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ തന്റെ സിനിമ കഥകൾ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.