ഈ മധ്യവേലവധിക്കാലം മലയാള സിനിമയ്ക്കു ഉന്മേഷം നൽകിയ സീസൺ ആണെന്ന് തന്നെ പറയാം. കാരണം, അല്പം തണുത്ത രീതിയിൽ പോയ മലയാള സിനിമയെ ചൂട് പിടിപ്പിച്ചത് മലയാള സിനിമയുടെ താര സൂര്യന്മാരായ മോഹൻലാലും മമ്മൂട്ടിയും തന്നെയാണ്. മോഹൻലാൽ നായകനായ ലൂസിഫർ, മമ്മൂട്ടി നായകനായ മധുര രാജ എന്നീ ചിത്രങ്ങൾ ആണ് പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ചത്. ഇതിൽ ആദ്യം എത്തിയത് മോഹൻലാൽ ചിത്രമായ ലൂസിഫർ ആണ്. മാർച്ച് 28 നു ആണ് ലൂസിഫർ റിലീസ് ചെയ്തത്.
ആദ്യ പന്ത്രണ്ടു ദിനം കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി നൂറു കോടി രൂപ നേടിയ ലൂസിഫർ പതിനെട്ടു ദിവസം കൊണ്ട് നേടിയത് 115 കോടി രൂപക്കും മുകളിൽ. കേരളത്തിൽ നിന്ന് മാത്രം പതിനെട്ടു ദിവസം കൊണ്ട് അന്പത്തിയാറു കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയ ലൂസിഫർ കുതിക്കുന്നത് 150 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷൻ എന്ന ചരിത്രത്തിലേക്കാണ്. കേരളത്തിൽ ഒഴിച്ച് മലയാള സിനിമയുടെ മറ്റെല്ലാ മാർക്കറ്റിലും ലൂസിഫർ ഇൻഡസ്ട്രി ഹിറ്റായി മാറി കഴിഞ്ഞു. കേരളത്തിൽ 75 കോടി നേടിയ ബാഹുബലി 2 , 86 കോടി നേടിയ പുലി മുരുകൻ എന്നിവയാണ് ലൂസിഫറിന് മുന്നിൽ ഉള്ളത്. ഗൾഫിലും , അമേരിക്കയിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലുമെല്ലാം മലയാള സിനിമ സ്വപ്നം പോലും കാണാത്ത നേട്ടമാണ് ലൂസിഫർ കൈ വരിച്ചത്.
ഏപ്രിൽ 12 നു ആണ് മമ്മൂട്ടിയുടെ മധുര രാജ റിലീസ് ചെയ്തത്. ഈ ചിത്രം ആദ്യ നാലു ദിനം കൊണ്ട് മുപ്പത്തിരണ്ട് കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയെന്നു ചിത്രത്തിന്റെ ഒഫീഷ്യൽ പേജ് വഴി അണിയറ പ്രവർത്തകർ അറിയിച്ചു .അമ്പതു കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കാൻ ഉള്ള കുതിപ്പിലാണ് വൈശാഖ് ഒരുക്കിയ ഈ മാസ്സ് ചിത്രം. കേരളത്തിൽ ആദ്യ നാലു ദിവസം അനേകം എക്സ്ട്രാ ഷോകൾ ആണ് ഈ ചിത്രം കളിച്ചതു.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.