കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ മൂന്നു മാസം നിശ്ചലമായതോടെ മലയാള സിനിമ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഷൂട്ട് ചെയ്ത ചിത്രങ്ങൾ എന്ന് റിലീസ് ചെയ്യാൻ പറ്റുമെന്നോ, പുതിയ ചിത്രങ്ങൾ എന്ന് തുടങ്ങാൻ പറ്റുമെന്നോ തീയേറ്ററുകൾ എപ്പോൾ തുറക്കാൻ പറ്റുമെന്നോ പറയാൻ സാധിക്കാത്ത അവസ്ഥ. തീയേറ്ററുകൾ തുറന്നാൽ പോലും ജനങ്ങൾ പഴയ പോലെ സിനിമ കാണാനെത്തുമോ എന്നതും മറ്റൊരു ചോദ്യം. ഈ സാഹചര്യത്തിൽ ഏഴു കോടി രൂപയ്ക്കു മുകളിൽ ബജറ്റ് ഉള്ള ചിത്രങ്ങൾ ഇനി കുറെ നാളത്തേക്കെങ്കിലും ചിന്തിക്കാൻ പറ്റില്ലെന്നും അതുകൊണ്ടു സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സിനിമയിലെ സാങ്കേതിക പ്രവർത്തകരും താരങ്ങളും തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നും നിർമ്മാതാക്കളുടെ സംഘടന യോഗം കൂടി ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് താര സംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതികരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന അഭിനേതാക്കൾ. താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ ഫെഫ്‌കയ്‌ക്കും അമ്മയ്‌ക്കും നേരത്തെ കത്ത് നൽകിയിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന് നിർമാതാക്കൾ പരസ്യമായി ആവശ്യപ്പെട്ടതിൽ അമ്മയ്‌ക്ക് പരിഭവമുണ്ട് എന്നും താരങ്ങളെല്ലാം അമിത പ്രതിഫലം വാങ്ങുന്നവരാണെന്ന തെറ്റിദ്ധാരണ നിർമാതാക്കളുടെ പ്രതികരണത്തിലൂടെ ഉണ്ടായി എന്നുമാണ് അമ്മ ഭാരവാഹികൾ പറയുന്നത്. എന്നിരുന്നാലും ഓൺലെെനായി അമ്മ നിർവാഹകസമിതി യോഗം ചേർന്ന് കാര്യങ്ങളിൽ ഒരു തീരുമാനമുണ്ടാക്കുമെന്നാണ് അറിവ്. അഞ്ചു മുതൽ- എട്ടു കോടി വരെ മോഹൻലാൽ പ്രതിഫലം വാങ്ങുമ്പോൾ മൂന്നു മുതൽ- അഞ്ചു കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്നാണ് നിർമ്മാതാക്കളിൽ നിന്ന് ലഭിച്ച കണക്കുകൾ എന്ന് പ്രമുഖ മാധ്യമങ്ങൾ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.