മലയാള സിനിമയ്ക്കു ഇത് തീരാനഷ്ടം. പതിമൂന്നു വർഷം നീണ്ട സിനിമാ ജീവിതത്തിലൂടെ ഒരുപിടി ഗംഭീര ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സച്ചി എന്ന രചയിതാവും സംവിധായകനും ഇനിയില്ല. അകാലത്തിൽ വിട പറഞ്ഞ പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ഇപ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും. മലയാള സിനിമയുടെ നെടുംതൂണുകളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരും വിവരമറിഞ്ഞയുടനെ സച്ചിക്കു ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികൾ. എന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചപ്പോൾ, അകാലത്തിൽ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ. ഇരുവർക്കുമൊപ്പം ഓരോ ചിത്രങ്ങളിൽ മാത്രമാണ് സച്ചി ജോലി ചെയ്തിട്ടുള്ളതെങ്കിലും ഇരുവരുമായും മികച്ച സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. മോഹൻലാൽ നായകനായ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയായിരുന്നു സച്ചി സ്വതന്ത്ര രചയിതാവായി മാറിയത്.
2012 ഇൽ റിലീസ് ചെയ്ത ഈ ചിത്രം ജോഷിയാണ് സംവിധാനം ചെയ്തത്. ഒരു ഓണം റിലീസായി എത്തിയ ഈ ത്രില്ലർ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. മോഹൻലാലിന്റെ ഓപ്പൺ ഡേറ്റ് ഉണ്ടായിരുന്ന സച്ചി അദ്ദേഹത്തിന് വേണ്ടി മറ്റൊരു വ്യത്യസ്തമായ പ്രമേയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മമ്മൂട്ടിക്കൊപ്പം സച്ചി ജോലി ചെയ്യുന്നത് 2011 ഇൽ റിലീസ് ചെയ്ത ഡബിൾസ് എന്ന ചിത്രത്തിലാണ്. സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഈ ചിത്രം സച്ചി- സേതു കൂട്ടുകെട്ടാണ് രചിച്ചത്. പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിനെ വെച്ച് സച്ചി രചിച്ച ഡ്രൈവിംഗ് ലൈസെൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം അദ്ദേഹമാദ്യം പ്ലാൻ ചെയ്തത് മമ്മൂട്ടി- ലാൽ ടീമിനെ വെച്ചായിരുന്നു. പക്ഷെ അത് നടക്കാതെ പോയി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.