[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവാർഡ് ജേതാക്കളെ അനുമോദിച്ചു മലയാളത്തിന്റെ മഹാനടന്മാർ..!

2020 ലെ മലയാള ചിത്രങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ ഇന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യയും കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്നാ ബെന്നും മികച്ച നടനും നടിയുമായപ്പോൾ എന്നിവർ എന്ന ചിത്രമൊരുക്കിയ സിദ്ധാർഥ് ശിവ മികച്ച സംവിധായകൻ ആയി മാറി. ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രവും അന്തരിച്ചു പോയ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ജനപ്രിയ ചിത്രവുമായി മാറി. ഇപ്പോഴിതാ അവാർഡ് ജേതാക്കൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. സംസ്ഥാന ചലചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. മോഹൻലാലും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവും ആശംസകളും നൽകി. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ഒന്നും തന്നെ മത്സരിക്കാതിരുന്ന അപൂർവം കേരളാ സംസ്ഥാന അവാർഡ് ആയിരുന്നു 2020 ലേതു.

സുഹാസിനി മണിരത്‌നം ജൂറി ചെയർമാൻ ആയുള്ള കമ്മിറ്റിയാണ് ഇത്തവണ അവാർഡുകൾ നിർണ്ണയിച്ചത്. പ്രാഥമിക ജൂറിയും അന്തിമ ജൂറിയുമായി തിരിഞ്ഞാണ് ഇത്തവണ അവാർഡ് നിർണ്ണയം നടത്തിയത്. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കണ്ടു, അർഹതയുള്ള ചിത്രങ്ങൾ പ്രാഥമിക ജൂറി അന്തിമ ജൂറിക്ക് മുന്നിൽ എത്തിക്കുകയും അതിൽ നിന്ന് അന്തിമ ജൂറി വിധി നിർണ്ണയിക്കുകയുമായിരുന്നു. ജിയോ ബേബി, സുധീഷ്, എം ജയചന്ദ്രൻ, ഷഹബാസ് അമൻ, മുഹമ്മദ് മുസ്തഫ ടി ടി, സന്തോഷ് രാമൻ, മഹേഷ് നാരായണൻ, ഷോബി തിലകൻ എന്നിവരും അവാർഡ് നേടിയവരുടെ ലിസ്റ്റിൽ പെടുന്നവരാണ്.

ഫോട്ടോ കടപ്പാട്: Pranav C Subash photography

webdesk

Recent Posts

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് എത്തുന്നു. ഓഡിയോ ലോഞ്ച് നടന്നു.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…

21 hours ago

2 ദിനം കൊണ്ട് 1.8 കോടി ആഗോള ഗ്രോസ്;ബോക്സ് ഓഫീസിൽ രാവണ താണ്ഡവം

മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…

2 days ago

നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്!

സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…

2 days ago

ബുക്ക് മൈ ഷോയിൽ “രാവണൻ ഇഫക്ട്”

24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…

3 days ago

ആദ്യ ദിനം 70 ലക്ഷം; റീ റിലീസ് റെക്കോർഡിട്ട് മലയാളത്തിന്റെ രാവണൻ

മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…

3 days ago

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്..

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…

3 days ago

This website uses cookies.