മലയാള സിനിമയിലെ മുടിചൂടാ മന്നന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. താര ചക്രവർത്തിയായ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും ഇന്നും മലയാള സിനിമയുടെ നട്ടെല്ല് തന്നെയാണ്. ഇപ്പോൾ മലയാളവും കടന്നു അന്യ ഭാഷയിൽ വെന്നിക്കൊടി പാറിക്കാൻ തയ്യാറെടുക്കുകയാണ് ഇരുവരും. തെലുങ്കിൽ മോഹൻലാൽ ഇപ്പോഴേ താരമാണ്. തെലുങ്കിൽ വമ്പൻ മാർക്കറ്റു നേടിയ മോഹൻലാലിന് പുറമെ ഇപ്പോൾ മമ്മൂട്ടിയും ആ നേട്ടം സ്വന്തമാക്കാൻ ഉള്ള തയ്യറെടുപ്പിലാണ്. അതിനായി മമ്മൂട്ടി അഭിനയിക്കുന്നത് ആന്ധ്ര മുഖ്യമന്ത്രിയുടെ വേഷത്തിൽ ആണ്. അന്തരിച്ചു പോയ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢി ആയി മമ്മൂട്ടി അഭിനയിക്കുന്ന യാത്ര എന്ന ചിത്രം ഈ വർഷം ഡിസംബറിൽ റീലീസ് ചെയ്യും.
തമിഴിൽ താരമായ മോഹൻലാൽ ആ താര പദവി ഊട്ടി ഉറപ്പിക്കാൻ എത്തുന്നത് കെ വി ആനന്ദ് ചിത്രത്തിൽ സൂര്യക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. ഈ ചിത്രത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി ആയ ചന്ദ്രകാന്ത് വർമ്മ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ പല പ്രമുഖ നടന്മാർക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് ഒരു സിനിമയിൽ ഇന്ത്യൻ പ്രധാന മന്ത്രി ആയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ അംഗ രക്ഷകൻ ആയാണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നത്. യാത്രയിലെ മമ്മൂട്ടിയുടെ സ്റ്റില്ലുകളും കെ വി ആനന്ദ് ചിത്രത്തിലെ മോഹൻലാലിന്റെ സ്റ്റിലുകളും ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ഇനി ഈ ചിത്രങ്ങൾ പുറത്തിറങ്ങാൻ നമ്മുക്ക് കാത്തിരിക്കാം, ഇതിലൂടെ മലയാള സിനിമയുടെ അഭിമാനങ്ങൾ ഇന്ത്യൻ സിനിമ കീഴടക്കുന്ന കാഴ്ച കാണാനായി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.