കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവർക്ക് മികച്ച ഒരു വർഷം ആയിരുന്നു 2019. അഭിനയിച്ച മൂന്നു ചിത്രങ്ങളും വിജയമാക്കി മോഹൻലാലും മധുര രാജ, ഉണ്ട, മാമാങ്കം എന്നീ ചിത്രങ്ങൾ വിജയമാക്കി മമ്മൂട്ടിയും തിളങ്ങിയ വർഷമാണ് 2019. എന്നാൽ ഈ വർഷം ഇവരെ തേടി എത്തിയത് ഒരു അപൂർവ നേട്ടം ആണ്. രണ്ടു പേർക്കും ഈരണ്ടു ചിത്രങ്ങൾ വീതം ഈ വർഷം നൂറു കോടി ക്ലബിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ആ നേട്ടം. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലുസിഫെർ 130 കോടി ആഗോള കലക്ഷനും 200 കോടി ബിസിനസും നടത്തിയപ്പോൾ മോഹൻലാൽ സൂര്യക്കൊപ്പം അഭിനയിച്ച, കെ വി ആനന്ദ് ഒരുക്കിയ തമിഴ് ചിത്രം ആയ കാപ്പാനും 100 കോടി രൂപയുടെ ബിസിനസ്സ് നടത്തി എന്നു നിർമ്മാതാക്കൾ അറിയിച്ചു.
വൈശാഖ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ മധുര രാജ 104 കോടിയുടെ ടോട്ടൽ ബിസിനസ്സ് നടത്തി എന്നു നിർമ്മാതാവ് അറിയിച്ചപ്പോൾ എം പദ്മകുമാർ ഒരുക്കിയ മാമാങ്കം എന്ന ചിത്രവും നൂറു കോടി ക്ലബിൽ ഇടം പിടിച്ചു എന്നു നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു. ഇതോടെ മമ്മൂട്ടിക്ക് നൂറു കോടി ക്ലബിൽ രണ്ടു ചിത്രങ്ങളും മോഹൻലാലിന് ആറു ചിത്രങ്ങളും ആയി. മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ ആണ് മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രം. 143 കോടി രൂപ ആണ് ഈ ചിത്രത്തിന്റെ ആഗോള കലക്ഷൻ. ഇത് കൂടാതെ മോഹൻലാൽ നിവിൻ പോളിയോടൊപ്പം അഭിനയിച്ച കായംകുളം കൊച്ചുണ്ണി, ഒടിയൻ, തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് എന്നിവയും നൂറു കോടി ക്ലബിൽ ഇടം നേടിയിരുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.