സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി. ഗ്രാഫിക്സ് വർക്കുകൾ മാത്രം ബാക്കി നിൽക്കുന്ന ചിത്രം അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. ബോബി- സഞ്ജയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയ ആനന്ദാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ‘കായംകുളം കൊച്ചുണ്ണി’ യുടെ പ്രധാന ആകർഷണം മോഹൻലാൽ തന്നെയാണ്. ഇത്തിക്കരപക്കിയായി രണ്ടാം പകുതിയിൽ പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൽ അതിഥി വേഷം എന്ന നിലയിൽ ആയിരുന്നു മോഹൻലാലിനെ സമീപിച്ചത്,എന്നാൽ മോഹൻലാലിന്റെ ഷൂട്ടിംഗ് സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ട്ടിച്ചു എന്നാൽ അതിനു ശേഷം ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യം തന്നെ നൽകിയിരിക്കുകയാണ് എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ അടുത്ത മാസം 9ആം തീയതി ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങും. ഇന്ത്യൻ സിനിമയുടെ തന്നെ ഇതിഹാസങ്ങളായ കമൽ ഹാസനും മോഹൻലാലും ചേർന്നാണ് ട്രെയ്‌ലർ പ്രകാശനം ചെയ്യുന്നത്. എറണാകുളം ഗോകുലം പാർക്കിൽ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ വൻ ആഘോഷത്തോട് കൂടിയായിരിക്കും ട്രെയ്‌ലർ ലോഞ്ച് നടത്തുക. താരങ്ങളുടെ എല്ലാം ഡബ്ബിങ് പൂർത്തിയാക്കിയ ചിത്രം ഗ്രാഫിക്സ് വർക്ക് കൂടി വരും ദിവസങ്ങളിൽ പൂർത്തിയാക്കും. ഓഗസ്റ്റ് 18ന് റിലീസിന് ഒരുങ്ങുന്ന ചിത്രം 300 ഓളം തീയറ്ററുകളിൽ കേരളത്തിൽ മാത്രം റീലീസ് ചെയ്യും. ‘കായംകുളം കൊച്ചുണ്ണി’ ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കമ്മാരസംഭവം എന്ന ദിലീപ് ചിത്രത്തിന് ശേഷം ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.