മലയാളത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ മോഹൻലാലും യുവ താരമായ ദുൽഖർ സൽമാനുമൊരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുൽഖറിന്റെ പുതിയ വീട്ടിൽ നിന്നുള്ള ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ദുൽഖർ സൽമാനും ഭാര്യ അമാലും അവരുടെ കുഞ്ഞു മകളുമുണ്ട്. ദുൽഖറിന്റെ മകളെ, മോഹൻലാൽ ദൂരെയെന്തോ ചൂണ്ടി കാണിച്ചു കൊടുക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് മെഗാ സ്റ്റാർ മമ്മൂട്ടി, മകൻ ദുൽഖറിനൊപ്പം തങ്ങളുടെ കൊച്ചിയിലെ പുതിയ വീട്ടിലേക്കു താമസം മാറിയത്. കോവിഡ് പ്രതിസന്ധി സമയത്തു മോഹൻലാൽ ചെന്നൈയിൽ ആയിരുന്നത് കൊണ്ട് തന്നെ മമ്മൂട്ടിയുടെ പുതിയ വീട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കുറച്ചു നാൾ മുൻപാണ് മോഹൻലാൽ തന്റെ പ്രീയപ്പെട്ട ഇച്ചാക്കയുടെ വീട്ടിൽ പോയത്. അന്ന് തന്നെ മോഹൻലാൽ- മമ്മൂട്ടി എന്നിവർ ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
സുഹൃത്തുക്കൾ എന്നതിലുപരി സഹോദരങ്ങളെ പോലെ പരസ്പരം സ്നേഹിക്കുന്നവരാണ് ഇരുവരുമെന്നു ദുൽഖർ സൽമാൻ തന്നെ കുറച്ചു നാൾ മുൻപേ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മോഹൻലാലിനൊപ്പം ദുൽഖർ, പൃഥ്വിരാജ് എന്നിവരുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. ഏതായാലും ഇന്ന് പുറത്തു വന്ന ഈ പുതിയ ചിത്രം മോഹൻലാൽ ആരാധകരും ദുൽഖർ സൽമാൻ ആരാധകരും സിനിമാ പ്രേമികളുമെല്ലാം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. അമ്മ അസോസിയേഷന് വേണ്ടി ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മോഹൻലാൽ- മമ്മൂട്ടി ചിത്രത്തിൽ ദുൽഖറും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതുപോലെ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിലും ദുൽഖറിന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്നുള്ള ഊഹാപോഹങ്ങളും കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.