[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ട്വിറ്റെറിൽ മോഹൻലാൽ, ഇൻസ്റ്റാഗ്രാമിൽ ദുൽഖർ; സോഷ്യൽ മീഡിയ ഭരിച്ചു ഈ താരങ്ങൾ

മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻലാലും യുവ താരങ്ങളിൽ പ്രധാനിയായ ദുൽഖർ സൽമാനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഇതിൽ ട്വിറ്റെർ ഭരിക്കുന്നത് മോഹൻലാൽ ആണെങ്കിൽ ഇൻസ്റ്റാഗ്രാമിൽ മുൻതൂക്കം ദുൽഖർ സൽമാന് ആണ്. കുറച്ചു ദിവസം മുൻപാണ് മോഹൻലാൽ ട്വിറ്റെറിൽ 6 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചത്. തെന്നിന്ത്യയിൽ തന്നെ നടന്മാരുടെ പട്ടികയിൽ ട്വിറ്റെർ ഫോളൊവെഴ്സിന്റെ കാര്യത്തിൽ മൂന്നാമതാണ് മോഹൻലാൽ. മഹേഷ് ബാബു, ധനുഷ് എന്നിവരാണ് സൗത്ത് ഇന്ത്യൻ നടന്മാരിൽ മോഹൻലാലിന് മുന്നിലുള്ളത്. ദുൽഖർ സൽമാന് ട്വിറ്റെറിൽ ഉള്ളത് 1.8 മില്യൻ ഫോളോവെർസ് ആണ്.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ ദുൽഖറിന് ആണ് മുൻതൂക്കം. രണ്ട് ദിവസം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ ദുൽഖർ സൽമാന് 5 മില്ല്യൺ ഫോളോവെർസ് പിന്നിട്ടത്. അത് പ്രമാണിച്ചു ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ലൈവായി വന്നു ആരാധകരുമായി സംവദിച്ചിരുന്നു. കുറച്ചു നാൾ മുൻപാണ് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 2.3 മില്ല്യൺ ഫോളോവെർസുമായി മലയാളത്തിൽ ദുൽഖറിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിക്കഴിഞ്ഞു മോഹൻലാൽ. 2.3 മില്യൺ ഫോളോവെർസ് ഇൻസ്റ്റാഗ്രാമിൽ പൃഥ്വിരാജ് സുകുമാരനുമുണ്ട്. ഫേസ്ബുക്കിൽ 5.1 മില്യൺ ലൈക്ക്‌സ് നേടി ദുൽഖർ സൽമാൻ മുന്നിൽ നിൽക്കുമ്പോൾ ഏകദേശം 5 മില്യൺ ലൈക്ക്‌സ് നേടി മോഹൻലാൽ തൊട്ടു പുറകിൽ തന്നെയുണ്ട്. 4.4 മില്ല്യൺ ലൈക്സ് ഉള്ള നിവിൻ പോളി ആണ് ഫേസ്ബുക്കിൽ മൂന്നാം സ്ഥാനത്. ഏതായാലും മോഹൻലാലും ദുൽഖർ സൽമാനുമാണ് സോഷ്യൽ മീഡിയ ഭരിക്കുന്ന മലയാള താരങ്ങളെന്നത് ഈ കണക്കുകളിൽ നിന്നു വ്യക്തമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.