1980 കൾ മുതൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരങ്ങളുടെ കൂട്ടായ്മ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഉണ്ടാവാറുണ്ട്. അതിൽ ഇപ്പോൾ സജീവമായതും ഇപ്പോഴും സൂപ്പർ താരങ്ങളായി നിൽക്കുന്നവരും ഇപ്പോൾ സജീവമല്ലാത്ത താരങ്ങളും ഉണ്ട്. അവർ എല്ലാവരും വർഷത്തിൽ ഒരു ദിവസം അവരിൽ ഓരോത്തരുടെ വീട്ടിൽ ഒന്നിച്ചു കൂടി സന്തോഷവും വിശേഷങ്ങളും പങ്കിടുന്നു. മലയാളത്തിൽ നിന്ന് മോഹൻലാൽ ആണ് എല്ലാ വർഷവും ഈ താര കൂട്ടായ്മയിലെ താരം ആവാറുള്ളത്. ജയറാമും റഹ്മാനും എല്ലാം ഈ കൂട്ടായ്മയിൽ പങ്കെടുക്കാറുണ്ട്. തമിഴ് സൂപ്പർ തരാം രജനികാന്തും കമൽ ഹാസനും എൺപതുകളിലെ നടിമാരും ഒക്കെ ഈ കൂട്ടായ്മയുടെ ഭാഗമാണ്. തെലുങ്കിൽ നിന്ന് ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന തുടങ്ങിയ സൂപ്പർ താരങ്ങളും പലപ്പോഴായി ഇതിന്റെ ഭാഗമായിട്ടുണ്ട്.
ഇത്തവണ തെലുങ്കു താരമായ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ആതിഥ്യത്തിൽ ഹൈദരാബാദിൽ ഉള്ള അദ്ദേഹത്തിന്റെ പുതിയ വീട്ടിൽ ആണ് ഇവർ ഒത്തു കൂടിയത്. അവിടെ നിന്ന് മോഹൻലാൽ പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് ഒപ്പമുള്ള തന്റെ ഒരു മനോഹരമായ ചിത്രമാണ് മോഹൻലാൽ പങ്കു വെച്ചത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ചിരഞ്ജീവിയുടെ പുതിയ റിലീസ് ആയിരുന്ന സൈ രാ നരസിംഹ റെഡ്ഢിയുടെ മലയാളം പതിപ്പിന് ആമുഖം നൽകിയത് മോഹൻലാൽ ആയിരുന്നു. ഇവർക്കൊപ്പം റഹ്മാൻ, പ്രഭു, ശരത് കുമാർ, രാധിക ശരത് കുമാർ, അംബിക തുടങ്ങി ഒട്ടേറെ പേര് പങ്കെടുക്കുന്നുണ്ട്. പാട്ടും തമാശയും നൃത്തവുമെല്ലാമായി തങ്ങളുടെ സൗഹൃദം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ് ഈ താരങ്ങൾ.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.