മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡ്രാമാ’. മലയാള സിനിമയിലെ എറ്റവും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- രഞ്ജിത്ത് എന്നിയവരുടേത്, ലോഹം എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമാ’. മോഹൻലാൽ എന്ന നടന് ഒരുപാട് സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഒരു സംവിധായകൻ കൂടിയാണ് രഞ്ജിത്ത്, സ്പിരിറ്റ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളികളുടെ ഇഷ്ട മോഹൻലാൽ- രഞ്ജിത്ത് ചിത്രങ്ങളാണ്. പൂർണമായും വിദേശത്ത് ഷൂട്ട് ചെയ്യുന്ന ‘ഡ്രാമാ’ യുടെ ആദ്യ ഷെഡ്യൂൾ യു. ക്കെ യിലാണ് ചിത്രീകരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിടുകയുണ്ടായി. സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം ഹോളിവുഡ് നിലവാരത്തിലായിരിക്കും പ്രദർശനത്തിനെത്തുക.
രഞ്ജിത് ചിത്രം ‘ഡ്രാമാ’ യുടെ ആദ്യ ഷെഡ്യൂൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. യു. ക്കെ യിൽ ഇന്ന് നടന്ന ഷൂട്ടിങ്ങിനിടയിലുള്ള മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ആശ ശരത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യുന്ന രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്. ദൃശ്യത്തിൽ മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ച ആശ ശരത്ത് പിന്നീട് മേജർ രവി ചിത്രം 1971 ബയോൻഡ് ബോർഡർസിൽ മോഹൻലാലിന്റെ നായികയായി പ്രത്യക്ഷപ്പെട്ടു. രഞ്ജിത്ത് ചിത്രം ‘ഡ്രാമാ’ യിൽ നായക പ്രാധാന്യമുള്ള കഥാപാത്രത്തെ ആയിരിക്കും ആശ ശരത്ത് കൈകാര്യം ചെയ്യുക. രഞ്ജിത്ത് ചിത്രം ‘ഡ്രാമാ’ യിൽ അരുന്ധതി നാഗ്, സിദ്ദിഖ്, സുബി സുരേഷ്, നിരഞ്ജ്, ശാലിൻ സോയ, ടിനി ടോം, ബൈജു, മൈതാലി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. എം.കെ നാസറും മഹാ സുബൈർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.