കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രമായ ആറാട്ടിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇപ്പോൾ ചെന്നൈയിൽ നടക്കുകയാണ്. മാസ്സ് കോമഡി ആക്ഷൻ എന്റർടൈന്മെന്റ് ചിത്രമായി ഒരുക്കുന്ന ആറാട്ടിന്റെ താര നിരയിൽ സംഗീത മാന്ത്രികൻ എ ആർ റഹ്‌മാനും ചേർന്നിരിക്കുകയാണ് എന്നുള്ള സന്തോഷ വാർത്തയാണ് സിനിമാ പ്രേമികളെയും ആരാധകരെയും തേടിയെത്തിയിരിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ഷൂട്ടിങ്ങിന്റെ സെറ്റിൽ നിന്ന് എ ആർ റഹ്‌മാനൊപ്പമുള്ള ചിത്രം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെക്കുകയും ചെയ്തു. ചിത്രത്തിന്റെ ക്ളൈമാക്സിലാണ് മോഹൻലാൽ- എ ആർ റഹ്മാൻ ടീം ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത്. എ ആർ റഹ്മാന്റെ സൂപ്പർ ഹിറ്റ് ഗാനമായ മുക്കാല മുക്കാബല എന്നതും ഈ രംഗത്തിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എ ആർ റഹ്മാന്റെ ആദ്യ ചിത്രം, മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ യോദ്ധ ആയിരുന്നു. അതിനു ശേഷം മണി രത്‌നം ഒരുക്കിയ മോഹൻലാൽ ചിത്രമായ ഇരുവറിനും എ ആർ റഹ്മാൻ ഈണം നൽകി. രാഹുൽ രാജ് ആണ് ആറാട്ട് എന്ന ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം ഓഗസ്റ്റ് 12 നു ഓണം റിലീസ് ആയാവും എത്തുക. ഇരുപത് കോടി രൂപക്ക് മുകളിൽ ചെലവിട്ട് നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായിക ശ്രദ്ധ ശ്രീനാഥ് ആണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.