ചെക്ക ചിവന്ത വാനം എന്ന മൾട്ടിസ്റ്റാർ ചിത്രം ഒരുക്കി കഴിഞ്ഞ വർഷം വിജയം നേടിയതിനു ശേഷം പ്രശസ്ത സംവിധായകൻ മണി രത്‌നം ഒരുക്കാൻ പോകുന്നത് പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. മണി രത്‌നത്തിന്റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന പൊന്നിയിൻ സെൽവൻ ലൈക്ക പ്രൊഡക്ഷൻസ്, മണിരത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവ ചേർന്നാകും നിർമ്മിക്കുക എന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ചിയാൻ വിക്രം, ജയം രവി, ഐശ്വര്യ റായ്, കാർത്തി, കീർത്തി സുരേഷ്, അമല പോൾ, സത്യരാജ് എന്നിവർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടാകും എന്നാണ് സൂചന.
മലയാളത്തിൽ നിന്ന് ജയറാം ഈ ചിത്രത്തിന്റെ ഭാഗം ആയി എത്തും എന്ന് അദ്ദേഹം തന്നെ ഇപ്പോൾ സ്ഥിതീകരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു മലയാളത്തിൽ നിന്ന് സൂപ്പർ താരം മോഹൻലാലും പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിയും ഈ ചിത്രത്തിന്റെ ഭാഗമായേക്കാം. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഈ നോവൽ രണ്ടു ഭാഗങ്ങൾ ഉള്ള സിനിമ ആക്കി തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒരുക്കാൻ ആണ് പ്ലാൻ എന്നറിയുന്നു. ശിവ ആനന്ദ്, കുമാരവേൽ എന്നിവരുമായി ചേർന്ന് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിൽ ആണ് മണി രത്‌നം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് സൂചന.
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
This website uses cookies.