ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരം മാത്രമല്ല, എക്കാലത്തേയും മികച്ച നടൻ കൂടി ആയാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ മോഹൻലാലിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്. മോഹൻലാൽ തനിക്കു അന്നും ഇന്നും എന്നും അത്ഭുതമാണ് എന്നാണ് വിപിൻ മോഹൻ പറയുന്നത്. ഒട്ടേറെ കലാകാരന്മാരുടെ ഒപ്പം ജോലി ചെയ്തിട്ടുണ്ട് എങ്കിലും തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിക്കുകയും കരയിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യിച്ച നടൻ മോഹൻലാൽ ആണെന്ന് അദ്ദേഹം പറയുന്നു. മുഖത്ത് തീ പടരുന്നത് പോലെയാണ് മോഹൻലാലിന്റെ മുഖത്ത് ഭാവങ്ങൾ വിടരുന്നത് എന്നും ഈ അടുത്ത് കണ്ട ലുസിഫെറിൽ പോലും അദ്ദേഹത്തിന്റെ ആ വൈഭവം തന്നെ അത്ഭുതപ്പെടുത്തി എന്നും വിപിൻ മോഹൻ പറയുന്നു.
മോഹൻലാലിനൊപ്പം ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അഭിനയം കണ്ടു ക്യാമറ കട്ട് ആക്കാതെ ഇരുന്നു പോയിട്ടുണ്ട് എന്നും വിപിൻ മോഹൻ പറയുന്നു. ജീവിതത്തിൽ അദ്ദേഹം വളരെ സിമ്പിൾ ആണെന്നും ഒരുപാട് സ്നേഹമുള്ള ഒരു മനസ്സുള്ള വ്യക്തിയാണ് മോഹൻലാൽ എന്നും വിപിൻ മോഹൻ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. ജഗതിക്കും ശ്രീനിവാസനുമൊപ്പമുള്ള മോഹൻലാലിന്റെ കോമ്പിനേഷൻ തനിക്കു ഏറെ ഇഷ്ടമാണെന്നു പറയുന്ന വിപിൻ മോഹൻ ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ എന്നും വിലയിരുത്തുന്നു.ഇന്നും മോഹൻലാലിന്റെ ഫ്ലെക്സിബിലിറ്റി തന്നെ അതിശയപ്പെടുത്തുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. ടി പി ബാലഗോപാലൻ എം എ, നാടോടിക്കാറ്റ്, പട്ടണ പ്രവേശം, പിൻഗാമി തുടങ്ങിയ ചിത്രങ്ങളിൽ വിപിൻ മോഹൻ മോഹൻലാലിനൊപ്പം ജോലി ചെയ്തിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.