ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ നായകനായി എത്താൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ ഇപ്പോൾ അതിന്റെ ഫൈനൽ ഷെഡ്യൂളിൽ ആണ്. 1950 കൾ മുതലുള്ള കഥ പറയുന്ന ഈ ചിത്രം ഒരു ഫാന്റസി ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. ക്ലാസും മാസും ഒരുപോലെ ഇടകലർത്തി ഒരുക്കുന്ന ഈ ചിത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവൽ തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തന്റെ അൻപത്തിയേഴാം വയസ്സിൽ പുലി മുരുകൻ പോലത്തെ ഒരു വമ്പൻ ചിത്രത്തിൽ ഡെയർ ഡെവിൾ സ്റ്റണ്ട് ഡ്യൂപ്പ് ഇല്ലാതെ ചെയ്തു വിസ്മയം സൃഷ്‌ടിച്ച മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിൽ അതിനു മേലെ നിൽക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ചെയ്യുന്നത്.
സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്..
പുലി ആയും കാള ആയും മാൻ ആയും എല്ലാം വേഷം മാറാൻ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയൻ മാണിക്യൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക. നാലു കാലിൽ ഓടുകയും വലിയ മരങ്ങളിൽ ചാടി കയറുകയും വന്യ മൃഗങ്ങളെ പോലെ ശത്രുക്കളെ ആക്രമിക്കാനും കരുത്തുള്ള ആളാണ് ഒടിയൻ മാണിക്യൻ. ആ കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ മേക് ഓവർ ഇന്ത്യൻ സിനിമയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഈ ചിത്രത്തിൽ മോഹൻലാലിന് വേണ്ടി പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.
അത്ര ഗംഭീരമായി ആണ് മോഹൻലാൽ ഇതിലെ സംഘട്ടന രംഗങ്ങൾ ചെയ്തിട്ടുള്ളത്. അഞ്ചു മാസ്സ് സംഘട്ടന രംഗങ്ങൾ ഉള്ള ഈ ചിത്രത്തിൽ വി എഫ് എക്‌സിനു വലിയ പ്രാധാന്യം ഉണ്ട്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടപെടുന്ന , അവരെ ഏറെ ആകർഷിക്കുന്ന ഒരു സൂപ്പർ ഹീറോ ആയിരിക്കും ഈ ചിത്രത്തിലെ ഒടിയൻ മാണിക്യൻ എന്നും സംവിധായകൻ പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.