മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം, നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയാണ് എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയി ഈ വരുന്ന ജനുവരി ഇരുപത്തിയാറിനു ഈ ചിത്രം റിലീസ് ചെയ്യും. ഇതിനു മുൻപ് നേരിട്ട് ഒറ്റിറ്റി റിലീസ് ആയി എത്തിയ മോഹൻലാൽ ചിത്രം ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ദൃശ്യം 2 പാൻ ഇന്ത്യ തലത്തിൽ വമ്പൻ വിജയമാണ് നേടിയത്. മാത്രമല്ല, ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഒറ്റിറ്റി ബ്ലോക്ക്ബസ്റ്റർ ആയി മാറി. നിലവിൽ മോഹൻലാൽ തന്നെ നായകനായ മരക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റിറ്റി റൈറ്റ്സ് സ്വന്തമാക്കിയ ചിത്രവും ദൃശ്യം 2 ആണ്. ഇപ്പോഴിതാ, ആമസോണിനു ശേഷം ഹോട്ട് സ്റ്റാറിലും തന്റെ ചിത്രവുമായി എത്തുമ്പോൾ ആ വിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ബ്രോ ഡാഡിയിൽ പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ജോൺ കാറ്റാടി, ഈശോ ജോൺ കാറ്റാടി എന്ന് പേരുള്ള കഥാപാത്രങ്ങളായി അച്ഛനും മകനും ആയാണ് മോഹൻലാൽ- പൃഥ്വിരാജ് ടീം ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിൽ രണ്ടു ഗാനങ്ങൾ, അതുപോലെ ഇതിലെ മൂന്നു പ്രൊമോഷൻ വീഡിയോകൾ എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. അതിൽ തന്നെ മോഹൻലാൽ- പൃഥ്വിരാജ് എന്നിവർ ചേർന്ന് പാടിയ ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ജഗദീഷ്, മല്ലിക സുകുമാരൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവ് ആണ്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.