മലയാള സിനിമയുടെ പുതിയ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാളായി പേരെടുത്ത ആളാണ് ആഷിഖ് അബു. മമ്മൂട്ടി നായകനായ ഡാഡി കൂൾ ഒരുക്കി കരിയർ ആരംഭിച്ച അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ ബ്രേക്ക് സാൾട് ആൻഡ് പെപ്പർ എന്ന ചിത്രമാണ്. പിന്നീട് ഒരുപിടി കലാമൂല്യമുള്ളതും ജനപ്രീതി നേടിയതുമായ ചിത്രങ്ങൾ ഒരുക്കിയ ആഷിഖ് അബു ഇപ്പോൾ ഒന്നിലധികം പുതിയ ചിത്രങ്ങളുടെ പണിപ്പുരയിൽ ആണ്. ടോവിനോ തോമസ് നായകനായ നാരദൻ, പൃഥ്വിരാജ്- കുഞ്ചാക്കോ ബോബൻ ടീം ഒന്നിക്കുന്ന നീല വെളിച്ചം എന്നിവയാണ് ഇനി വരുന്ന ആഷിഖ് അബു ചിത്രങ്ങൾ. ഇത് കൂടാതെ നിർമ്മാതാവ് എന്ന നിലയിലും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് അബു നിർമ്മിക്കുന്ന പുതിയ ചിത്രങ്ങളാണ് ഹർഷദ് ഒരുക്കാൻ പോകുന്ന ഹാഗറും വിനായകൻ ഒരുക്കാൻ പോകുന്ന പാർട്ടിയും. എന്നാൽ ഇപ്പോഴിതാ, ഒരു വലിയ വാർത്തയാണ് വരുന്നത്. തന്റെ കരിയറിൽ ആദ്യമായി മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ആഷിഖ് അബു ഒരു ചിത്രമൊരുക്കാൻ പോവുകയാണ് എന്നാണ് സൂചന.
പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിള ആണ് അങ്ങനെ ഒരു സൂചന ഇന്ന് പ്രേക്ഷകർക്ക് നൽകിയത്. ആ ചിത്രത്തിൽ ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരും ഉണ്ടാകും എന്നും അതുപോലെ ആശീർവാദ് സിനിമാസ് അതിൽ ഒരു നിർമ്മാണ പങ്കാളി ആയിരിക്കുമെന്നുമുള്ള സൂചനയും അദ്ദേഹം തരുന്നു. മോഹൻലാൽ, ആഷിഖ് അബു, ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കു വെച്ച് കൊണ്ടാണ് അദ്ദേഹം ഈ സൂചന നൽകിയത്. ഇതെല്ലാം ഒരിക്കൽ കൂടി സംഭവിക്കുമ്പോൾ. ഉടനെ പ്രതീക്ഷിക്കുന്നു. എന്ന കുറിപ്പോടെയാണ് മേൽപ്പറഞ്ഞ ചിത്രം അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. ഏതായാലും ആ വാർത്ത ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും.
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.