ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന മോഹൻലാൽ ചിത്രം. ഈ മാസം പകുതിയോടെ നടക്കുന്ന നാലു ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയായാൽ ആറാട്ടിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതിലെ ഏതാനും സ്റ്റില്ലുകളാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത്. മീശ പിരിച്ചു, മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിന്റെ മാസ്സ് ചിത്രങ്ങളാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള ചിത്രങ്ങളാണ് അവയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഏതായാലും കിടിലൻ ലുക്കിലുള്ള ഈ ചിത്രങ്ങൾ മോഹൻലാൽ ആരാധകരും മാസ്സ് ചിത്രങ്ങളുടെ ആരാധകരും വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്.
ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്. കോമെഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം ഉദയ കൃഷ്ണ മോഹൻലാലിനു വേണ്ടി രചിച്ച ചിത്രമായ ആറാട്ട്, ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രവുമാണ്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.