മഹാഭാരത കഥയെ അടിസ്ഥാനമാക്കി എം ടി വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം മഹാഭാരത എന്ന പേരിൽ സിനിമയാക്കാൻ പോകുന്ന വിവരം നമ്മുക്ക് അറിയാം. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകൻ ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് വി എ ശ്രീകുമാർ മേനോനും ആയിരം കോടി രൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബി ആർ ഷെട്ടിയും ആണ്. അടുത്ത വർഷം ആദ്യം ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും മഹാഭാരതം ഒരുക്കാനുള്ള പ്ലാനുമായി മുന്നോട്ടു പോകുന്നു എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്.
ആമിറിന്റെ മഹാഭാരതത്തിനു ആയിരം കോടി മുടക്കാൻ തയ്യാറാവുന്നത് മുകേഷ് അംബാനി ആണെന്നാണ് വാർത്തകൾ വരുന്നത്. ഇതുവരെ സ്ഥിതീകരണം ഒന്നുമായിട്ടില്ലെങ്കിലും ഈ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്.
ഹോളിവുഡ് സീരിസുകളായ ലോര്‍ഡ് ഓഫ് ദ് റിങ്സ്, ഗെയിം ഓഫ് ത്രോൺ പോലെ പല ഭാഗങ്ങളായാകും ആമിർ മഹാഭാരതം ഒരുക്കുക. ഈ ചിത്രത്തിന്റെ താര നിരയെ കുറിച്ചോ ഇതാര് എഴുതും സംവിധാനം ചെയ്യും എന്നതിനെ കുറിച്ചോ ഒന്നും ഒരു വിവരവും പുറത്തു വന്നിട്ടില്ല. വളരെ രഹസ്യമായി ആണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നത് എന്നാണ് സൂചന.
ഈ ചിത്രം നിർമ്മിക്കാൻ മുകേഷ് അംബാനി താല്പര്യം പ്രകടിപ്പിച്ചു എന്നും അതിനായി അദ്ദേഹം പുതിയൊരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങുമെന്നുമാണ് വാർത്തകൾ വരുന്നത്. നേരത്തെ മോഹൻലാൽ, ആമിർ ഖാൻ, രജനികാന്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കി എസ് എസ് രാജമൗലി മഹാഭാരതം സിനിമയാക്കാൻ ആലോചിച്ചു എങ്കിലും മോഹൻലാൽ രണ്ടാമൂഴം പ്രഖ്യാപിച്ചതോടെ രാജമൗലി ആ പ്ലാൻ ഉപേക്ഷിച്ചു തന്റെ പുതിയ പ്രോജെക്ടിലേക്കു പോയി.
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രമാണ് ഇപ്പോൾ ആമിർ ചെയ്യുന്നത്. അതിനു ശേഷം ആയിരിക്കും ആമിർ മിക്കവാറും മഹാഭാരതത്തിന്റെ കൂടുതൽ ജോലികളിലേക്ക് കടക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.