കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി ഒരുപിടി വലിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ത്രീഡി ഫാന്റസി ചിത്രം ബറോസ്, ജീത്തു ജോസഫ് ഒരുക്കുന്ന റാം, വൈശാഖ് ഒരുക്കിയ മോൻസ്റ്റർ, ഷാജി കൈലാസ് ഒരുക്കിയ എലോൺ, പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന എംപുരാൻ എന്നിവയൊക്കെ മോഹൻലാൽ കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്. ഇപ്പോഴിതാ ഒരു ന്യൂ ജനറേഷൻ സംവിധായകനൊപ്പം കൈകോർത്തിരിക്കുകയാണ് മോഹൻലാൽ. അതിരൻ എന്ന ഫഹദ് ഫാസിൽ- സായ് പല്ലവി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് ആണ് മോഹൻലാൽ നായകനാവുന്ന 353 ആം ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് ഈ ചിത്രം ഇന്ന് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്.
സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..”. ഇത് കൂടാതെ പ്രിയദർശൻ ഒരുക്കുന്ന എം ടി ചിത്രം ഓളവും തീരവും കൂടി മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.