ജോജു ജോർജ് നായക വേഷത്തിൽ എത്തിയ ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ് വമ്പൻ ഹിറ്റായി മാറുകയാണ്. ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പക്കാ മാസ്സ് പെർഫോമൻസ് ആണ് ജോജു കാഴ്ച വെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു ആയുള്ള ജോജുവിന്റെ ശരീര ഭാഷ മോഹൻലാലിനെ ഓർമിപ്പിച്ചു എന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ പറയുകയുണ്ടായി. ഇപ്പോഴിതാ ജോജുവും പറയുന്നത്, കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായി ഫൈറ്റ് ചെയ്യുന്നതിന് മുൻപ് മനസ്സിൽ ആലോചിച്ചത് ലാലേട്ടന്റെ ഫൈറ്റിനെ കുറിച്ചാണ് എന്ന്. തനിക്കു ഏറ്റവും ഇഷ്ടം ലാലേട്ടന്റെ ഫൈറ്റ് ആണെന്നും ജോജു പറയുന്നു.
കിരീടത്തിലെ ഫൈറ്റും ആട് തോമ ആയി സ്ഫടികത്തിൽ മോഹൻലാൽ കാഴ്ച വെച്ച ഫൈറ്റും ഒക്കെ ഭയങ്കര ഇഷ്ടമാണ് എന്ന് ജോജു പറയുന്നു. ജോഷിയുടെ തന്നെ മോഹൻലാൽ ചിത്രമായ നരനിലെ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തിന്റെ ഒരു ഷേഡും കാട്ടാളൻ പൊറിഞ്ചു ആയി അഭിനയിച്ച ജോജുവിൽ കാണാൻ കഴിഞ്ഞു എന്ന് ചിത്രത്തിലെ നായികാ വേഷം ചെയ്ത നൈല ഉഷയും പറയുന്നു. ഏതായാലും ജോജുവിന്റെ ഈ ചിത്രത്തിലെ സംഘട്ടനത്തിനു ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. പുത്തൻപള്ളി ജോസ് ആയി ചെമ്പൻ വിനോദും ആലപ്പാട്ട് മറിയം ആയി നൈല ഉഷയും ഗംഭീര പ്രകടനമാണ് ഈ ജോഷി ചിത്രത്തിൽ കാഴ്ച വെച്ചത്. അഭിലാഷ് ചന്ദ്രൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, കീർത്തന മൂവീസ്, അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് എന്നിവ ചേർന്നാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.