അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ‘ചിരം ‘ കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ ചിത്രത്തെ പരാമർശിച്ചുകൊണ്ട് നിയമസഭാ ചോദ്യോത്തര വേളയിൽ സംസാരിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്ററിൽ ജനപ്രതിനിധികൾക്കായി ‘ചിരം’ പ്രദർശിപ്പിച്ചിരുന്നു. ടി. കെ ഗോവിന്ദൻ, ടി. കെ പ്രവീൺ, വിദ്യാബാലകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പള്ളി, മനോജ് മൂത്തേടൻ,എന് കെ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികൾ നിയമസഭാ സമ്മേളനത്തിനു ശേഷം സിനിമ കാണാൻ എത്തിയിരുന്നു. പ്രണയവും യാത്രയും ബാവുൽ സംഗീതവും നിറഞ്ഞുനിൽക്കുന്ന ചിത്രം കൊൽക്കത്തയിലും കേരളത്തിലുമായാണ് ചിത്രീകരിച്ചത്. സിന്ധു പരടയിൽ, എൻ സുധീർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായരാണ് നിർമ്മിച്ചിരിക്കുന്നത്.
യുവതലമുറയെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടും അതുമായി ബന്ധപ്പെട്ട കുറെ ആളുകളിൽ ഇത് എത്തിച്ചുകൊണ്ടും ചിത്രം കാണാനുള്ള സന്ദർഭം ഒരുക്കേണ്ടതാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇതുപോലെത്തെ പ്രദേശങ്ങൾ പല മേഖലയിലുണ്ട് എന്ന് നമ്മുടെ യുവാക്കളെയും മറ്റും കാണിക്കാനും അതേപോലെ പുതിയ തലമുറയിലെ ചെറുപ്പക്കാരായ വിദ്യാർത്ഥികളിലും ചിത്രം എത്തണമെന്ന് അഭിപ്രായമുയർന്നു. ഗോത്രവർഗ്ഗം മേഖലയിൽ പഠിപ്പിക്കുന്ന ഒരു ടീച്ചറുടെ അനുഭവമാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായിക സിന്ധു പെരടയിലും പറഞ്ഞു. ചിത്രത്തിലെ പാട്ടുകളും ആസ്വാദക മനസ്സുകൾ കീഴടക്കി . സംഗീതം എം ജയചന്ദ്രൻ,ഗിരീഷ് നാരായണൻ. നന്ദഗോവിന്ദം ടീമിന്റെ ഹിന്ദി സോങ് ഏറെ പ്രശംസ നേടി. കൊൽക്കത്ത, ഹരിദ്വാർ, ഋഷികേശ്, കേരളം എന്നിവിടങ്ങളിൽ ചിത്രീകരിച്ച’ ചിരം’ പ്രേക്ഷക ശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക് കടന്നു.
https://www.instagram.com/reel/DegoCBvDiL8/?utm_source=ig_embed&utm_campaign=loading
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.