കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വരുന്ന ജൂൺ മാസത്തിൽ ആരംഭിക്കും എന്നാണ് വാർത്തകൾ പറയുന്നത്. ഇനി നാൽപതു ദിവസത്തെ ഷൂട്ടിംഗ് ആണ് ഈ ചിത്രത്തിന് ബാക്കി ഉള്ളത്. ആ ഭാഗം ബ്രിട്ടനിൽ ആണ് ഷൂട്ട് ചെയ്യുന്നത്. പകുതിയോളം ഷൂട്ടിംഗ് പൂർത്തിയായ റാമിന്റെ ഇന്ത്യയിലെ ഷെഡ്യൂളുകൾ ആണ് പൂർത്തിയായത്, ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രജിത് വെളിപ്പെടുത്തിയ കാര്യമാണ് ശ്രദ്ധ നേടുന്നത്. ഇതിലെ ബ്രിട്ടനിലെ ആക്ഷൻ സീനുകൾ ഒരുക്കാൻ എത്തുന്നത് മിഷൻ ഇമ്പോസ്സിബിൾ എന്ന ഹോളിവുഡ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സംവിധായകൻ ആണെന്നാണ് ഇന്ദ്രജിത് പറയുന്നത്. അങ്ങനെ ആണ് ആദ്യം ഷൂട്ട് പ്ലാൻ ചെയ്ത സമയത്തെ തീരുമാനം എന്നും ഇപ്പോൾ കോവിഡ് വന്നു ഷൂട്ടിംഗ് രണ്ടു വർഷത്തോളം വൈകിയ സ്ഥിതിയിൽ അതിനു മാറ്റം വന്നോ എന്ന് തനിക്കറിയില്ല എന്നും ഇന്ദ്രജിത് പറയുന്നു.
മോഹൻലാൽ, തൃഷ എന്നിവരാണ് ഈ ത്രില്ലർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേ ജൂഡ് എന്ന നിവിൻ പോളി- ശ്യാമ പ്രസാദ് ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് റാം. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കുന്നതു സതീഷ് കുറുപ്പാണ്. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ വേഷത്തിലാണ് തൃഷ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. വി എസ് വിനായക് എഡിറ്റ് ചെയ്യുന്ന റാമിന് സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.