യുവനടന്മാരിൽ ഏറെ ശ്രദ്ധേയനാണ് ദുൽഖർ സൽമാൻ. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് താരം പ്രേക്ഷകമനസ്സ് കീഴടക്കിയത്. മമ്മൂട്ടി എന്ന മഹാനായ നടന്റെ മകൻ എന്നതിലുപരി സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയിൽ താരം ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും അമ്മ സംഘടയിൽ വന്ന അഭിപ്രായ വ്യത്യാസങ്ങളിലായാലും ഒന്നിനും ദുൽഖർ പ്രതികരിച്ചിരുന്നില്ല. അടുത്തിടെ നടന്ന അഭിമുഖത്തിൽ തന്റെ കാഴ്ചപ്പാടും പ്രതികരണവും താരം വ്യക്തമായി പ്രകടിപ്പിച്ചു. അമ്മ സംഘടനയിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കുവാൻ ഒരുങ്ങിയപ്പോൾ യുവനടന്മാർ ആരും തന്നെ പ്രതികരിച്ചില്ല എന്ന് രേവതി ഉന്നയിച്ച പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് അവതാരകൻ ആദ്യ ചോദ്യം ദുൽഖറിനോട് ചോദിച്ചത്. ഏതെങ്കിലും ഒരു അഭിപ്രായം പറയുവാൻ എളുപ്പമാണെന്നും രണ്ട് കൂട്ടരെയും തനിക്ക് ചെറുപ്പം മുതൽ അറിയാമെന്ന് താരം അഭിപ്രായപ്പെട്ടു. അമ്മ എക്സിക്യൂട്ടീവ് മെമ്പർ പോലുമല്ല താനെന്നും ഈ വിഷയത്തിൽ ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.
ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത് മമ്മൂട്ടി കൂടി പങ്കെടുത്ത യോഗത്തിലായിരുന്നലോ എന്ന ചോദ്യത്തിന് വളരെ രസകരമായാണ് ദുൽഖർ മറുപടി നൽകിയത്. തന്റെ വാപ്പിച്ചിയെ നന്നായി അറിയാമെന്നും എന്നെയും സഹോദരിയെയും എങ്ങനെയാണ് വളർത്തിയതെന്നും എന്നും വ്യക്തമായി അറിയാമെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേതെന്നും താരം അവകാശപ്പെട്ടു. കസബ വിഷയത്തിലും ദുൽഖർ തുറന്നടിച്ചു സംസാരിച്ചു, ഒരു സിനിമ കണ്ടോ അതിലെ സംഭാഷണങ്ങൾ കണ്ടോ തന്റെ വാപ്പിച്ചിയെ വിലയിരുത്താൻ ആർക്കും സാധിക്കില്ലയെന്നും പൊതുവേദിയിൽ ഒരിക്കൽപ്പോലും സ്ത്രീകൾക്കെതിരെ ഒരു വാക്ക് പോലും വാപ്പിച്ചി പറഞ്ഞിട്ടിലയെന്നും ദുൽഖർ വ്യക്തമാക്കി.
മറ്റ് നടന്മാരിൽ ഏറെ വ്യതസ്തനാണ് ദുൽഖർ, സിനിമയിലെ രാഷ്ട്രീയമോ, ദേശിയ രാഷ്ട്രീയമോ ഒട്ടും താൽപ്പര്യമില്ലാത്ത വ്യക്തിയാണ്. ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാനാണ് തനിക്ക് ഇഷ്ടമെന്നും കൂട്ടിച്ചേർത്തു. തന്റെ സിനിമകളിൽ ഇതുവരെ സ്ത്രീവിരുദ്ധ സംഭാഷങ്ങൾ ഉണ്ടായിട്ടില്ലയെന്നും ഇനിയുണ്ടാവില്ല താരം അടിവരയിട്ട് പറയുകയുണ്ടായി. പണ്ടത്തെ തലമുറയിലെ തിരക്കഥ പരിശോധിച്ചപ്പോൾ സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ കാണാൻ സാധിക്കുമെന്നും എന്നാൽ ഇത്തരം വിഷയങ്ങൾ അന്ന് ചർച്ച ചെയ്യപ്പെട്ടിട്ടുപോലുമില്ല എന്ന് ദുൽഖർ ചൂണ്ടിക്കാട്ടി.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.