സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് ലൈവ് വീഡിയോയിലൂടെ ആശംസകൾ നേർന്ന് പൃഥിരാജ്. സുരഭിയെയും ചിത്രത്തെയും കുറിച്ച് സംസാരിക്കുന്നതിനിടയിൽ പൃഥിരാജ് പറഞ്ഞ ചില വാക്കുകൾ സുരഭിയെ ഞെട്ടിക്കുകയുണ്ടായി.
സുരഭിയുടെ കരിയറിന്റെ തുടക്കകാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ എന്ന് പറഞ്ഞാണ് പൃഥി ലൈവ് വീഡിയോ ആരംഭിച്ചത്. ഈ വാക്കുകളാണ് സുരഭിയെ ഞെട്ടിച്ചത്.
മിന്നാമിനുങ്ങിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇതുവരെ ചിത്രം കാണാൻ കഴിഞ്ഞില്ല. കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നോടും സിനിമ പോയി കാണണമെന്ന് പറഞ്ഞിട്ടുണ്ട്. ഉടനെ ഈ സിനിമ ഞാനും കാണുന്നതായിരിക്കുമെന്നും പൃഥി വ്യക്തമാക്കി.
അതേസമയം അയാളും ഞാനും തമ്മില് എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് എന്ന് നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും എന്നെ നിർദേശിച്ചതെന്ന് സുരഭി പറയുകയുണ്ടായി. ഈ സിനിമകളിലേക്ക് ക്ഷണിക്കാന് കാരണം സുരഭിയോടുള്ള സ്നേഹം കാരണമല്ലെന്നും സുരഭി നല്ല നടിയായത് കൊണ്ടാണെന്നും ഇതിന് വളരെ രസകരമായി പൃഥി ഇതിന് മറുപടിയും നൽകി.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.