ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാദമായിരുന്നു മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. കാലടി മണപ്പുറത്ത് നിർമ്മിച്ച ഒരു ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മത വികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞു കൊണ്ട് കുറേ സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. അത് ചെയ്തവർക്കെതിരെ മലയാള സിനിമാ പ്രവർത്തകർ ഒന്നടങ്കം രംഗത്ത് വരികയും കേരള സർക്കാർ അക്രമികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്തു. പ്രതികളെ ദിവസങ്ങൾക്കുള്ളിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ അവിടെ നില നിന്നിരുന്ന സെറ്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പൂർണമായും പൊളിച്ചു മാറ്റിയിരിക്കുകയാണ്.
മഴക്കാലം മുന്നിൽ കണ്ടാണ് ഈ നടപടി എടുത്തത് എന്നാണ് അവർ അറിയിച്ചിരിക്കുന്നത്. മഴക്കാലത്തു പുഴയിൽ വെള്ളം പൊങ്ങുന്നതോടെ കാലടി മണപ്പുറം പൂർണമായും വെള്ളത്തിനടിയിലാവും. അങ്ങനെ സംഭവിച്ചാൽ സെറ്റ് മുഴുവനായി നശിപ്പിക്കപ്പെടുകയും ചിലപ്പോൾ വെള്ളാപ്പാച്ചിലിൽ ഒലിച്ചു പോവുകയും ചെയ്യും. അതൊഴിവാക്കാനാണ് ഇപ്പോൾ സെറ്റ് പൊളിച്ചു മാറ്റിയത്. ഏതായാലും ഒട്ടും ഷൂട്ട് ചെയ്യാൻ സാധിക്കാതെ സെറ്റ് പൊളിച്ചു മാറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടമാണ് നിർമ്മാതാവിന് സംഭവിച്ചിരിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സൂപ്പർ ഹീറോ ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കാട് പൂക്കുന്ന നേരം, പടയോട്ടം എന്നീ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.