യുവ താരം ടോവിനോ തോമസിനെ നായകനാക്കി നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രവുമാണ്. ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരടക്കം ജോലി ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ലോക്ക് ഡൗണായതിനാൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി കാലടിയിൽ നിർമ്മിച്ച സെറ്റ് മത വികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞു ഒരു കൂട്ടം രാഷ്ട്രീയ പ്രവർത്തകർ അടിച്ചു തകർത്തിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതോടെ നിർമ്മാതാവിന് സംഭവിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ തകർത്തത്. സെറ്റ് തകർത്തിനു ശേഷം എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് അതിന്റെ വിശദീകരണവും തന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയിട്ടുണ്ട്. ഏതായാലും സിനിമാ മേഖലയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അതിരൂക്ഷമായ പ്രതികരണമാണ് ഇപ്പോൾ ഈ അക്രമത്തിനെതിരെ വന്നിരിക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, നടൻ അജു വർഗീസ്, ഈ ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് എന്നിവർ ഇതിനെതിരെ പ്രതികരിച്ചു ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിട്ടുണ്ട്. കാലടി മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിനു മുന്നിലാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് നിർമ്മിച്ചിരുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും ഇതിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്‌മാനുമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.